കോഴിക്കോട്: വടകരയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ലവ് ജിഹാദില്‍പ്പെട്ട പെണ്‍കുട്ടിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു. വടകര സ്വദേശിയായ ഹിന്ദു സമുദായത്തില്‍പ്പെട്ട യുവതിയാണ് മാസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട മുസ്ലിം യുവാവിന്റെ കെണിയില്‍ അകപ്പെട്ടത്. തുടര്‍ന്ന് യുവാവ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോവുകയായിരുന്നു.
പ്രണയിച്ച് കെണിയില്‍ വീഴ്ത്തിയ പെണ്‍കുട്ടിയെ പൊന്നാനിയിലുള്ള മത പരിവര്‍ത്തന കേന്ദ്രത്തില്‍ എത്തിച്ചു. മതം മാറാന്‍ നിരന്തരം നിര്‍ബന്ധിക്കുകയും അവസാനം ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴങ്ങാതിരുന്ന യുവതി തന്ത്രപൂര്‍വ്വം രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തുകയായിരുന്നു.
എന്നാല്‍ ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നാരോപിച്ച് യുവാവ് പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ വടകര കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകണമെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
കേരളത്തില്‍ പെണ്‍കുട്ടികളെ പ്രണയ കെണിയില്‍ വീഴ്ത്തി മതം മാറ്റുന്ന ലൗ ജിഹാദ് ഇല്ലെന്ന് സംസ്ഥാന സര്‍ക്കാരും മുസ്ലീം സംഘടനകളും ആവര്‍ത്തിച്ച് ആണയിടുമ്പോഴാണ് സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി ഇത്തരം സാമൂഹ്യ തിന്മകള്‍ തുടരുന്നത്. പ്രണയ സന്ദേശങ്ങള്‍ക്കൊപ്പം തീവ്ര ഇസ്ലാമിക ആശയങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി കൈമാറിയാണ് ലൗ ജിഹാദികള്‍ പെണ്‍കുട്ടികളുടെ മനസു മാറ്റുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.