വാഷിങ്ടൺ : യു എസ് സുപ്രീം കോടതിയുടെ ഒൻപതാമത് ജഡ്‌ജിയായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്ത ഏമി കോണി ബാരറ്റ് (48) ചൊവ്വാഴ്ച , ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു.
സ്വതന്ത്ര ചിന്താഗതിക്കാരിയായ റൂത്ത് ബാദർ ജിൻസ്ബർഗ് അന്തരിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഏമി കോണി ബാരറ്റിന്റെ നിയമനം. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ 48 നെതിരെ 52 വോട്ടുകൾക്കാണ് നാമനിർദേശം അംഗീകരിച്ചത്. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. “ഞാൻ ഭയവും മറ്റുള്ളവരെ പ്രീണിപ്പിക്കലും കൂടാതെ എന്റെ ജോലി ചെയ്യും” എന്ന് അവർ പ്രതിജ്ഞ ചെയ്തു.
'ഇത് അമേരിക്കയെ സംബന്ധിച്ചിടത്തോളം സുപ്രധാന ദിനമാണ്. അമേരിക്കൻ ഭരണഘടനയ്ക്കും നിഷ്പക്ഷമായ നിയമവാഴ്ചയ്ക്കുള്ള സുപ്രധാന ദിനമാണ്’– പ്രസിഡണ്ട് ട്രംപ് പറഞ്ഞു. എന്നാൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ തിടുക്കപ്പെട്ട് നടത്തുന്ന നിയമനത്തിൽ ഡമോക്രാറ്റുകാർ പ്രതിഷേധിച്ചു. ‘നിങ്ങൾക്ക് ഈ വോട്ട് നേടാം. എന്നാൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളുടെ വിശ്വാസ്യത തിരികെ ലഭിക്കില്ല’– മുതിർന്ന ഡമോക്രാറ്റ് നേതാവ് ചക് ഷുമർ പറഞ്ഞു. ഇതിലൂടെ നമ്മുടെ രാഷ്ട്രീയം, സെനറ്റ്, സുപ്രീം കോടതി എന്നിവയിലെ വിശ്വാസം അതിവേഗം കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യാനയിൽ നിന്നുള്ള ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായ ബാരറ്റ് ചൊവ്വാഴ്ച കോടതിയിൽ നടക്കുന്ന സ്വകാര്യ ചടങ്ങിൽ ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് മുൻപാകെ ജുഡീഷ്യൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
തിരഞ്ഞെടുപ്പ് ദിനത്തിന് ഒരാഴ്ച മുമ്പ് നിരവധി കാര്യങ്ങൾ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. നോർത്ത് കരോലിന, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഹാജരാക്കാത്ത ബാലറ്റുകളുടെ സമയപരിധി നീട്ടിക്കൊണ്ടുള്ള റിപ്പബ്ലിക്കൻ അപ്പീലുകളിൽ ബാരറ്റിന്റെ തീരുമാനം നിർണ്ണായകമായിരിക്കും
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.