പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കും ഉപയോഗിക്കാം; പുറത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കും ഉപയോഗിക്കാം; പുറത്ത് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കും ഉപയോഗിക്കാമെന്ന് ഹൈക്കോടതി. പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സമയവും ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

ദേശീയപാത അല്ലാത്ത സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളിലുള്ള ശുചിമുറികള്‍ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഇനി മുതല്‍ ഉപയോഗിക്കാം. ദേശീയപാതകളിലെ ശുചിമുറികള്‍ യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ഉപയോഗിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പമ്പുകളുടെ പുറത്തായി ശുചിമുറി സൗകര്യവും വെള്ളവും ലഭ്യമാണെന്ന ബോര്‍ഡ് വയ്ക്കാനും കോടതി നിര്‍ദേശം നല്‍കി.

പെട്രോള്‍ പമ്പില്‍ എത്തുന്നവര്‍ക്ക് മാത്രമേ ശുചിമുറികള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടി പമ്പുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളും ഹൈക്കോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ പമ്പുകള്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കണമെന്ന് കോടതി വിധിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.