അമേരിക്കയിൽ വെടിവയ്പ്പ്; മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിൽ അക്രമിയെ വധിച്ചു

അമേരിക്കയിൽ വെടിവയ്പ്പ്; മൂന്ന് പൊലീസുകാർ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലിൽ അക്രമിയെ വധിച്ചു

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെന്ന് സംശയിക്കപ്പെടുന്നയാൾ കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള രണ്ട് പേർ ചികിത്സിയിൽ തുടരുകയാണെന്ന് യോർക്ക് ആശുപത്രി അറിയിച്ചു.

മേരിലാൻഡ് ലൈനിന് അടുത്ത് ഫിലാഡൽഫിയയ്ക്ക് പടിഞ്ഞാറ് 115 മൈൽ (185 കിലോമീറ്റർ) അകലെയുള്ള നോർത്ത് കോഡോറസ് ടൗൺഷിപ്പ് പ്രദേശത്താണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് കമ്മീഷണർ ക്രിസ്റ്റഫർ പാരീസ് പറഞ്ഞു. പോലീസിൻ്റെ വെടിയേറ്റാണ് അക്രമി കൊല്ലപ്പെട്ടതെന്ന് സംസ്ഥാന പൊലീസ് കമ്മീഷണർ വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു.

ഗുരുതരാവസ്ഥയിലുള്ള രണ്ട് പേരെ ചികിത്സിക്കുന്നുണ്ടെന്നും മെച്ചപ്പെട്ട സുരക്ഷാ പ്രോട്ടോക്കോളുകൾ നിലവിലുണ്ടെന്നും യോർക്ക് ആശുപത്രി വ്യക്തമാക്കി. രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സയിൽ തുടരുകയാണെന്ന് ഡോ. ഡാനിയൽ കാർണി പറഞ്ഞു. വെടിവെപ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കാണ് ജീവൻ നഷ്ടമായതെന്ന് ഗവർണർ ജോഷ് ഷാപ്പിറോ പറഞ്ഞു. സംഭവത്തിൽ പൂർണ്ണവും നീതിയുക്തവും കാര്യക്ഷമവുമായ അന്വേഷണം നടത്തുമെന്ന് പെൻസിൽവാനിയ സ്റ്റേറ്റ് പൊലീസ് കമ്മീഷണർ ക്രിസ്റ്റഫർ പാരീസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അക്രമിയുടെയും കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതിനാൽ പൊലീസിന് പല വിശദാംശങ്ങളും പങ്കിടാൻ സാധിക്കില്ലെന്ന് പാരീസ് പറഞ്ഞു. പോലീസിനെതിരായ അക്രമത്തെ സമൂഹത്തിന്മേലുള്ള ബാധ എന്നാണ് അറ്റോർണി ജനറൽ പമേല ബോണ്ടി വിശേഷിപ്പിച്ചത്. പ്രാദേശിക ഉദ്യോഗസ്ഥരെ പിന്തുണയ്ക്കാൻ ഫെഡറൽ ഏജന്റുമാർ സ്ഥലത്തുണ്ടെന്ന് അദേഹം പറഞ്ഞു. പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപ്പിറോ സംഭവ സ്ഥലത്ത് എത്തിയിരുന്നു.

വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റുകയും സുരക്ഷിതരായിരിക്കാൻ നിർദേശിക്കുകയും ചെയ്തു. റോഡുകളിൽ പോലീസ് ഉദ്യോഗസ്ഥരുടെ വലിയ സാന്നിധ്യമുണ്ടായിരുന്നു. തെക്കൻ മധ്യ പെൻസിൽവാനിയയിലെ ഒരു കാർഷിക മേഖലയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.