തിരുവനന്തപുരം: തിടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത 52, 239 റേഷൻ കാർഡ് ഉടമകളെ കൂടി മുൻഗണനപ്പട്ടികയിൽനിന്ന് സർക്കാർ ഒഴിവാക്കി. മൂന്നു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തതിനെ തുടർന്നാണ് ഒഴിവാക്കിയത്. കൂടാതെ നീലകാർഡ് ഉടമകളിൽ 4181 പേരെയും വെള്ള കാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ, ഭക്ഷ്യഭദ്രത നിയമനം നടപ്പാക്കിയ ശേഷം സംസ്ഥാനത്ത് മുൻഗണനപ്പട്ടികയിൽ നിന്ന് പുറത്തായ കാർകാർഡ് ഉടമകളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു.
ഏറ്റവും കുടൂതൽ പേർ പുറത്തായത് എറണാകുളം ജില്ലയിലാണ് 7318 പേര്. തൊട്ടുപിന്നിൽ തിരുവനന്തപുരമാണ് 7284. ഇപ്പോൾ പുറത്തായവർക്കു പകരം മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിന് താലൂക്ക് സപ്ലൈ ഓഫിസുകളിൽ ലഭിച്ചിട്ടുള്ള 43,635 അപേക്ഷകൾ പരിശോധിച്ചു വരികയാണ്.
വരും ദിവസങ്ങളിൽ ആധാർ ലിങ്ക് ചെയ്യാത്തവരെയും ഒരംഗം മാത്രമുള്ള മുൻഗണന കാർഡുകാരെയും പരിശോധനക്ക് വിധേയമാക്കി അവരിൽ അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഭക്ഷ്യവകുപ്പ്. ഇതിനുപുറമെ നേരത്തേ സർക്കാർ നടപ്പാക്കിയ റേഷൻ വിട്ടുകൊടുക്കൽ പദ്ധതി പ്രയോജനപ്പെടുത്തിയ എ.എ.ഐ/ മുൻഗണന വിഭാഗത്തിൽപെട്ട കാർഡ് ഉടമകളെയും മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
അനർഹമായി കൈവശം െവച്ചിരിക്കുന്ന മുൻഗണന കാർഡുകൾ തിരിച്ചേൽപിക്കാൻ നിർദേശിച്ചതിനെ തുടർന്ന് 11,587 മഞ്ഞകാർഡുകളും 74,624 പിങ്ക് കാർഡുകളുമാണ് സർക്കാറിലേക്ക് സറണ്ടർ ചെയ്തത്. ഈ ഒഴിവിലേക്ക് 1,32,462 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
ഇനിയും സർക്കാർ ജീവനക്കാരടക്കം പതിനായിരക്കണക്കിന് അനർഹർ മുൻഗണന കാർഡ് കൈവശം െവച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് ഭക്ഷ്യവകുപ്പ്. ഇവർക്ക് അന്ത്യശാസനമെന്ന രീതിയിൽ ഈ മാസം 15 വരെ വീണ്ടും സമയം നൽകിയിട്ടുണ്ട്. അതിനുശേഷം കുറ്റക്കാർക്കെതിരെ പിഴയും നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാറിെൻറ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.