എന്‍ഡിഎ - 207, ഇന്ത്യ സഖ്യം 29.
പട്‌ന: കാര്യമായ പ്രതിപക്ഷ സാന്നിധ്യം പോലുമില്ലാതെ എന്‍ഡിഎ ബിഹാറില്‍ നാലാം വട്ടവും ഭരണം തുടരും. ഭരണ മുന്നണിയുടെ വമ്പന്‍ വിജയത്തിലുപരിയായി പ്രതിപക്ഷത്തിന്റെ മഹാ പരാജയമാണ് ഏവരെയും ഞെട്ടിക്കുന്നത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാര തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 207 സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന സാഹചര്യത്തില്‍ നിന്നാണ് ഇത്തവണ കരുത്തന്‍ കുതിപ്പ് നടത്തിയത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചു കൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 94 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത്. 84 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. 20 സീറ്റുകളില്‍ ചിരാഗ്പാസ്വാന്റെ എല്‍ജെപിയും ന്നു.
ഇത്തവണ 101 സീറ്റുകളില്‍ വീതമാണ് ബിജെപിയും ജെഡിയുവും മത്സരിച്ചിരുന്നത്. 29 സീറ്റുകളിലാണ് മത്സരിച്ച ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ജിതന്‍ രാം മാഞ്ജിയുടെ എച്ച്എഎം അഞ്ച് മണ്ഡലങ്ങളില്‍ മുന്നിലാണ്.
അതേസമയം, മഹാസഖ്യത്തിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ നേരിട്ടത്. കഴിഞ്ഞ തവണ മഹാസഖ്യത്തിന് 114 സീറ്റുകളാണ് ഉണ്ടായിരുന്നത്. അത് ഇത്തവണ വെറും 28 സിറ്റുകളുടെ ലീഡില്‍ ഒതുങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടിയ മുഖ്യ പ്രതിപക്ഷമായ ആര്‍ജെഡി ഇപ്രാവശ്യം 25 സീറ്റുകളില്‍ മാത്രമാണ് മുന്നില്‍. 2020 ല്‍ 19 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഒരേയൊരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.