ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ധാരണകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള ബെക്ക (BECA - ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോ-ഓപ്പറേഷന്‍ എഗ്രിമെന്റ്) കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു. ഉയര്‍ന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ഈ കരാറിൽ ഉള്ളത്. ഇതോടെ ഇന്ത്യൻ അതിർത്തിയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നവർക്ക് ഈ കൂട്ടുകെട്ട് കനത്ത തിരിച്ചടിയാകും.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍, അമേരിക്കയുടെ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്‍ എന്നിവരാണ് ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും തമ്മിൽ ധാരണയായി. രഹസ്യവിവരങ്ങൾ കൈമാറുന്നതടക്കമുള്ള കാര്യങ്ങളിൽ ഇനി സഹകരണം ഉണ്ടാകും.
ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതെന്നും രാജ്യ സുരക്ഷയ്ക്ക് ഇന്ത്യക്കൊപ്പം നിലയുറപ്പിക്കുമെന്ന് യുഎസ് പ്രതിരോധസെക്രട്ടറി മാർക് എസ്പർ പറഞ്ഞു. അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.