എന്ത് അടിസ്ഥാനത്തിലാണ് മോന്‍സണ് പൊലീസ് സംരക്ഷണം നല്‍കിയത്?
ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ?
പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമ ലംഘനങ്ങള്‍ കണ്ടില്ല?
കൊച്ചി: പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ഒട്ടേറെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ കേസില്‍ സംസ്ഥാന പൊലീസിന്റെ അന്വേഷണം കാര്യക്ഷമമാകുമോയെന്ന് ഹൈക്കോടതി.
പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് മോന്‍സന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ നിരവധി നിര്‍ണായക ചോദ്യങ്ങളാണ് ഹൈക്കോടതി ഉന്നയിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് മോന്‍സണ് പൊലീസ് സംരക്ഷണം നല്‍കിയത്? പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് ഈ നിയമ ലംഘനങ്ങള്‍ കണ്ടില്ല? ആനക്കൊമ്പ് കാണുമ്പോള്‍ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ? തുടങ്ങിയ ഗൗരവമേറിയ ചോദ്യങ്ങളാണ് കോടതി ചോദിച്ചത്.
എന്തുകൊണ്ട് നേരത്തെ ഇയാളെ കുറിച്ച് അന്വേഷിച്ചില്ല എന്ന് അറിയിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയ കോടതി പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടുമെന്നും പറഞ്ഞു. മോന്‍സണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ടെന്ന് കേസ് പരിഗണിക്കവേ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
അതേസമയം മോന്‍സണെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സ്വന്തം അക്കൗണ്ട് വഴിയല്ല മോന്‍സണ്‍ ഇടപാടുകള്‍ നടത്തിയത്. ആര് വഴിയാണ് ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ട്. അതിനാല്‍ മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ മോന്‍സനെ പൊലീസ് കസ്റ്റഡിയില്‍ വിടരുതെന്ന് പ്രതിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു. ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോന്‍സന് പണം നല്‍കിയവര്‍ക്കറിയാം. ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി. അതിന് കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.