പച്ചയും മഞ്ഞയും തമ്മിലൊരു പോരാട്ടം; രസികന്‍ വോളിബോള്‍ മത്സരവുമായി പക്ഷികള്‍- വീഡിയോ

പച്ചയും മഞ്ഞയും തമ്മിലൊരു പോരാട്ടം; രസികന്‍ വോളിബോള്‍ മത്സരവുമായി പക്ഷികള്‍- വീഡിയോ

 സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്നില്‍ ഓരോ ദിവസവും പ്രത്യക്ഷപ്പെടുന്ന കാഴ്ചകള്‍ നിരവധിയാണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള കഴ്ചകളും ഒരു വിരല്‍ത്തുമ്പിനരികെ ഇക്കാലത്ത് നമുക്ക് ലഭ്യമാകുന്നുണ്ട്. ചില കാഴ്ചകള്‍ കൗതുകം നിറയ്ക്കുന്നു. മറ്റ് ചിലതാകട്ടെ നമ്മെ അതിശയിപ്പിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പല കാഴ്ചകള്‍ക്കും കാഴ്ചക്കാര്‍ ഏറെയുണ്ട് എന്നതാണ് മറ്റൊരു കൗതുകം.

എന്നാല്‍ പലപ്പോഴും മനുഷ്യര്‍ മാത്രമല്ല സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചിലപ്പോഴൊക്കെ പക്ഷികളും മൃഗങ്ങളും ഒക്കെ ഇടം നേടുന്നു. സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടോ ഫോളോവേഴ്‌സോ ഒന്നും ഇല്ലെങ്കിലും വൈറലാകുന്ന പക്ഷികളുടേയും മൃഗങ്ങളുടേയും എണ്ണം ചെറുതല്ല. ഇപ്പോഴിതാ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നതും കുറച്ച് പക്ഷികളാണ്.

പാട്ടു പാടുന്ന പക്ഷികളേയും പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന പക്ഷികളേയും ഒക്കെ ഒരുപക്ഷെ നാം കണ്ടിട്ടുണ്ടാകും. എന്നാല്‍ ശ്രദ്ധ നേടുന്നത് കായിക താരങ്ങളായ ചില പക്ഷികളാണ്. വോളി ബോള്‍ കളിക്കുന്ന പക്ഷികളുടേതാണ് ഈ വീഡിയോ. രണ്ട് സംഘങ്ങളായി തിരിഞ്ഞ് അതിവിദഗ്ധമായാണ് ഈ പക്ഷികള്‍ കളിക്കുന്നത്.

പച്ച നിറത്തിലുള്ള പക്ഷികളാണ് കോര്‍ട്ടിന്റെ ഒരുവശത്ത്. മറു വശത്ത് ആകട്ടെ മഞ്ഞ നിറമുള്ള പക്ഷികളും. വോളിബോള്‍ നെറ്റിന്റെ ഇരുവശങ്ങളിലും നിന്ന് ചുണ്ടു കൊണ്ട് പക്ഷികള്‍ ചെറിയൊരു ബോള്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും തട്ടുന്നു. മത്സര ബുദ്ധിയോടെയാണ് പക്ഷികള്‍ വോളിബോള്‍ കളിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് പക്ഷിക്കൂട്ടത്തിന്റെ ഈ വോളിബോള്‍ പ്രകടനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.