കുവൈറ്റ്: 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് നിരോധിക്കാനുള്ള തീരുമാനം കുവൈറ്റ് റദ്ദാക്കി. 'ഹൈസ്‌കൂള്‍ ഡിപ്ലോമയും അതിനു താഴെയും യോഗ്യതയുള്ള 60 വയസ്സു കഴിഞ്ഞ പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നിരോധിക്കാന്‍ നിയമപരമായ തീരുമാനങ്ങളൊന്നുമില്ല' - ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചതായി അറബിക് ദിനപത്രം അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു.
ഇതോടെ, താല്‍ക്കാലിക റസിഡന്‍സ് പെര്‍മിറ്റുകള്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും സ്ഥിരമായവയിലേക്ക് പുതുക്കാന്‍ കഴിയും. പുതുക്കുന്നതിനുള്ള ഫീസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വിപണികളിലും തൊഴില്‍ മേഖലകളിലും അസ്ഥിരത സൃഷ്ടിച്ച മുമ്പത്തെ തീരുമാനം മാറ്റണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിരുന്നു.
പരിചയവും പ്രാഗത്ഭ്യവുമുള്ളവരുടെ തൊഴില്‍ വൈദഗ്ധ്യം പാഴായിപ്പോകാതിരിക്കാന്‍ ഉതകുന്ന നല്ല തീരുമാനമാണ് ഫത്വ ആന്‍ഡ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടേതെന്ന് പ്രമുഖ അഭിഭാഷക നെവിന്‍ മറഫി അഭിപ്രായപ്പെട്ടു.60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിരോധിച്ചതുമൂലമുണ്ടായ നഷ്ടത്തിനു പരിഹാര മാര്‍ഗം തേടാനാകും. അതുപോലെ തന്നെ ജോലി നഷ്ടപ്പെട്ടവര്‍ക്ക് തിരികെ ജോലിയിലേക്ക് മടങ്ങാനും കഴിയുമെന്ന അവര്‍ ചൂണ്ടിക്കാട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.