ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റിൽ മാധ്യമ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം : മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് മാധ്യമ സെമിനാർ സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തന രംഗത്തെ പ്രഗത്ഭനും ദീപികയുടെ ബ്യൂറോ ചീഫുമായ റെജി ജോസഫ് സെമിനാറിന് നേതൃത്വം നൽകി.


മാധ്യമ രംഗത്തെ 70- ൽ അധികം അവാർഡുകൾക്ക് അർഹനായ റെജി. ജോസഫ് മാധ്യമ സെമിനാർ ഉദ്ഘാടനം നിർവ്വഹിക്കുകയും വിദ്യാർത്ഥികൾക്ക് പത്രധർമ്മത്തെ പറ്റി ക്ലാസ് എടുക്കുകയും ചെയ്തു. മാധ്യമ ലോകത്തിലെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തിനെ കുറിച്ചും അനന്തസാധ്യതകളെ പറ്റിയും അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം പ്രിൻസിപ്പൽ ഡോ. ലിജി മോൾ പി. ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ. ആർ ഗിൽബർട്ട്, ഷെറിൻ പി. ഷാജി, പ്രിയങ്ക പുരുഷോത്തമന്‍, ഫാ. തോമസ് സേവ്യർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥിയായ അക്ഷയ് ആർ. എസ് നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.