പാസ്പോർട്ട് പുതുക്കാന്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

പാസ്പോർട്ട് പുതുക്കാന്‍ അവസാന നിമിഷം വരെ കാത്തുനില്‍ക്കരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

ദുബായ്: പാസ് പോർട്ടിന്‍റെ കാലാവധി അവസാനിക്കാറായെങ്കില്‍, പുതുക്കാന്‍ വൈകരുതെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോർട്ട് കാലാവധി അവസാനിക്കുന്ന തിയതിക്ക് ഒരു വർഷം മുമ്പ് തന്നെ പുതുക്കാനുളള സൗകര്യമുണ്ട്. പലരും പാസ്പോർട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണ് . അവസാന മിനിറ്റിലെ തിരക്ക് ഒഴിവാക്കാൻ മുൻ കൂട്ടി പ്ലാൻ ചെയ്ത് പുതുക്കുന്നതാണ് നല്ലതെന്നും പാസ്പോർട്ട് വിഭാഗം കോൺസുൽ രാംകുമാർ തങ്കരാജ് പറഞ്ഞു.

പോലിസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്തവർക്ക് അപേക്ഷ നൽകി രണ്ട് ദിവസം കൊണ്ട് പാസ്പോർട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി . 2020 സപ്തംബർ മുതൽ യുഎഇ ഇന്ത്യൻ കോൺസുലേറ്റ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷൻ പ്രക്രിയ പുനസ്ഥാപിച്ചിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.