കൊല്ലത്തുനിന്നുള്ള ബോട്ടില്‍ അനധികൃതമായി കാനഡയിലേക്കു പോകാന്‍ ശ്രമം; 59 ശ്രീലങ്കന്‍ തമിഴര്‍ പിടിയില്‍

കൊല്ലത്തുനിന്നുള്ള ബോട്ടില്‍ അനധികൃതമായി കാനഡയിലേക്കു പോകാന്‍ ശ്രമം; 59 ശ്രീലങ്കന്‍ തമിഴര്‍ പിടിയില്‍

കൊല്ലം: കൊല്ലത്തുനിന്നുള്ള ബോട്ടില്‍ അനധികൃതമായി കാനഡയിലേക്കു പോകാന്‍ ശ്രമിച്ചവരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അമേരിക്കന്‍ നാവിക സേന പിടികൂടി. 59 ശ്രീലങ്കന്‍ തമിഴരുമായി പോയ ബോട്ടാണ് മാലിദ്വീപിനും മൗറീഷ്യസിനും ഇടയില്‍വച്ചു അമേരിക്കന്‍ സേന പിടികൂടിയത്.

കൊല്ലം കുളത്തൂപുഴ സ്വദേശി ഈശ്വരിയുടെ പേരില്‍ ആറുമാസം മുന്‍പ് വാങ്ങിയ ബോട്ടാണിത്. തമിഴ്‌നാട്ടിലെ അഭയാര്‍ഥിക്യാമ്പുകളില്‍ നിന്ന് ഒളിച്ചോടിയവരാണ് ബോട്ടിലുണ്ടായിരുന്നത്.

കഴിഞ്ഞ മാസം 22 നു കുളച്ചലില്‍ നിന്നു മല്‍സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായിരുന്നു. ഈ ബോട്ടാണ് മാലിദ്വീപിനും മൗറീഷ്യസിനും ഇടയില്‍ ഡിയാഗോ ഗാര്‍ഷ്യ ദ്വീപിനു സമീപം വച്ചു പിടിയിലായത്. 59 ശ്രീലന്‍ തമിഴരാണു ബോട്ടിലുള്ളത്. ദക്ഷിണാഫ്രിക്ക വഴി കാനഡയിലേക്കുള്ള മനുഷ്യക്കടത്താണെന്നു സ്ഥിരീകരിച്ചു. ബോട്ട് പിന്നീട് മാലിദ്വീപ് നാവിക സേനയ്ക്കു കൈമാറി. മാലി ദ്വീപാണു കഴിഞ്ഞ ദിവസം വിവരം ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ചത്.

മധുരയിലെയും തിരുച്ചിറപ്പള്ളിയിലെയും അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നു കാണാതായ 59 പേരാണ് പിടിയിലായതെന്നു തമിഴ്‌നാട് ക്യൂബ്രാഞ്ച് സ്ഥിരീകരിച്ചു. ബോട്ടിന്റെ റജിസ്‌ട്രേഷന്‍ കൊല്ലം കുളത്തൂപുഴ സ്വദേശി ഈശ്വരിയെന്നയാളുടെ പേരിലാണ്. ആറു മാസം മുന്‍പ് രാമേശ്വരത്തെ ബന്ധുവിനെന്നു പറഞ്ഞ് നീണ്ടകര സ്വദേശി ഷെറീഫില്‍ നിന്നാണ് ഇവര്‍ ബോട്ട് വാങ്ങിയത്. കേരളത്തിനു പുറത്തേക്കു ബോട്ട് വില്‍ക്കുന്നതിനു നിയമപരമായ തടസമുള്ളതിനാല്‍ ഈശ്വരിയെ ഇടനില നിര്‍ത്തിയതാണെന്നാണ് സൂചന. കേന്ദ്ര ഏജന്‍സികളും തമിഴ്‌നാട് ക്യൂബ്രാഞ്ചും അന്വേഷണം തുടങ്ങി. 2012 ലും സമാന രീതിയില്‍ മനുഷ്യക്കടത്ത് നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.