തിരുവനന്തപുരം: ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം വികസിക്കണമെന്നും അദേഹം പറഞ്ഞു.
അതിദാരിദ്ര്യം മാത്രമേ മാറിയിട്ടുള്ളൂ. ദാരിദ്ര്യം മാറിയിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്നിലുളള വലിയ വെല്ലുവിളി അതാണ്. രാജപാതകളും കെട്ടിടങ്ങളും മാത്രമല്ല വികസനമെന്നും മമ്മൂട്ടി പറഞ്ഞു. അതിദാരിദ്ര്യമുക്ത കേരളമായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
അഞ്ചെട്ട് മാസത്തിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് ഈ കേരളപ്പിറവി ദിനമായതില്‍ സന്തോഷമുണ്ട്. കേരളത്തിന് തന്നേക്കാള്‍ നാലഞ്ച് വയസ് കുറവാണ്. കേരളം തന്നേക്കാള്‍ ചെറുപ്പമാണ്. നമ്മുടെ സാമൂഹിക സൂചികകള്‍ പലപ്പോഴും ലോകത്തെ അമ്പരിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ അതിസമ്പന്ന രാജ്യങ്ങളുടെ ഇരുപതിലൊരും ഭാഗം പോലുമില്ലാത്ത കേരളാണ് ഒരുപാട് നേട്ടങ്ങള്‍ കൊയ്യുന്നത്. സാമൂഹിക സേവന രംഗത്ത് മറ്റ് പലരെക്കാള്‍ മുന്നിലാണ് നാം. ഈ നേട്ടങ്ങള്‍ എല്ലാം നേടിയത് നമ്മുടെ സാമൂഹ്യബോധത്തിന്റെ ജനാധിപത്യബോധത്തിന്റെ ഫലമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.