കോഴിക്കോട്: താമരശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് ഭീഷണിക്കത്ത്. ഊമക്കത്തിലൂടെയാണ് ഭീഷണി എത്തിയത്. കത്ത് താമരശേരി പൊലീസിന് കൈമാറി.
ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്റെ ഓഫീസിലാണ് കത്ത് ലഭിച്ചത്. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബിഷപ്പ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ ഈരാറ്റുപേട്ടയിലെ വിലാസത്തില്‍ നിന്ന് അബ്ദുല്‍ റഷീദ് എന്നയാളാണ് കത്തയച്ചിരിക്കുന്നത്. ഹിജാബ് വിഷയം തങ്ങള്‍ പ്ലാന്‍ ചെയ്തതാണെന്നാണ് കത്തില്‍ പറയുന്നത്. 90 ശതമാനം റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ക്രൈസ്തവ സമുദായത്തിനെതിരെയാണ് കത്തിലെ പരാമര്‍ശങ്ങളില്‍ അധികവും. ബിഷപ്പിനെ മാത്രം ലക്ഷ്യമിട്ടല്ല പരാമര്‍ശങ്ങളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സമുദായ സ്പര്‍ദ അടക്കം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്രൈസ്തവ സമുദായത്തിനെതിരാണ് കത്തിലെ ഉള്ളടക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.