റോജിന്‍ തോമസ് സംവിധാനം ചെയ്ത മലയാള ചിത്രം ഹോം പ്രേക്ഷകര്‍ക്കിടയില്‍ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും അഭിനയവും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തെ ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനൊരുങ്ങുകയാണെന്ന് നിര്‍മ്മാതാവ് വിജയ് ബാബു.
വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസ് റീമേക്ക് ചെയ്ത അബര്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ഹോമും റീമേക്ക് ചെയ്യുന്നത്. 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ തന്റെ കരിയര്‍ തുടങ്ങുമ്പോള്‍ മുംബൈ ടൈംസിന്റെ ഫ്രണ്ട് പേജില്‍ എന്നെ കുറിച്ച് ഫീച്ചര്‍ വരുന്നത് സ്വപ്നം കണ്ടിരുന്നു. ഒപ്പം ബോളിവുഡ് സിനിമയുടെ ഭാഗമാകണമെന്ന ആഗ്രഹവും. ഹോം ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണെന്നാണ് വിജയ് ബാബു കുറിച്ചത്.
വിദ്യാ ബാലന്‍ നായികയായെത്തിയ ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് അബര്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ആണ്. ഹോം എന്ന വളരെ മനോഹരമായ സിനിമ റീമേക്ക് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയിന്‍മെന്റ് സിഇഒ വിക്രം മല്‍ഹോത്ര വ്യക്തമാക്കിയതായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.