കൊച്ചി: കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന മലയാള ചലച്ചിത്രം ആഘോഷത്തിന്റെ വേൾഡ് വൈഡ് റിലീസിന്റെ ഓവർസീസ് റൈറ്റ്സ് സ്വന്തമാക്കി സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. കഴിഞ്ഞ 11 വർഷമായി ഓവർസീസ് വിതരണ രംഗത്ത് നിറസാന്നിധ്യമാണ്  സൈബർസിസ്റ്റംസ് ഓസ്ട്രേലിയ. പ്രധാനമായും ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ വിതരണ അവകാശമാണ് സൈബർസിസ്റ്റംസ് ചെയ്തു വരുന്നത്.
പ്രേക്ഷക ശ്രദ്ധ നേടിയ “ഗുമസ്തൻ “എന്ന ചിത്രത്തിന്റെ സംവിധായകനായ അമൽ കെ ജോബി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആഘോഷം. ചിത്രത്തിന്റെ കഥ ഡോ. ലിസി കെ.ഫെർണാണ്ടസിന്റെതാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയത് സംവിധായകൻ തന്നെ.
പേരുപോലെതന്നെ ഒരു ആഘോഷത്തിന്റെ മൂഡിലാണ് ചിത്രം ഒരുങ്ങുന്നത്. Life is all about celebration എന്ന ടാഗ്‌ലൈനോട് കൂടിയാണ് ചിത്രമെത്തുന്നത്. സി.എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയയും ടീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷക പ്രശംസ നേടിയ “സ്വർഗ്ഗം” എന്ന ചിത്രത്തിനു ശേഷം സി. എൻ. ഗ്ലോബൽ മൂവീസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആഘോഷം.
ക്യാമ്പസിന്റെ ആഘോഷവും മത്സരവും പ്രണയവും എല്ലാം ചേർന്ന ഒരു പക്കാ ക്യാമ്പസ് ചിത്രമായിരിക്കും “ആഘോഷം”. ക്ലാസ്മേറ്റ്സ് എന്ന ഹിറ്റ് ക്യാമ്പസ് ചിത്രത്തിനു ശേഷം നരേൻ വീണ്ടും ആഘോഷത്തിലൂടെ ക്യാമ്പസിലെത്തുന്നു. പവി കെയർ ടേക്കറി ലൂടെ മലയാള സിനിമയിലേക്ക് എത്തിയ റോസ്മിനാണ് ആഘോഷത്തിലെ നായിക.
വിജയരാഘവൻ, ധ്യാൻ ശ്രീനിവാസൻ, ജയ്സ് ജോസ്,ജോണി ആൻ്റണി, രൺജി പണിക്കർ, അജു വർഗീസ്, , ബോബി കുര്യൻ, ഷാജു ശ്രീധർ, മഖ്ബൂൽ സൽമാൻ, കോട്ടയം രമേശ്, കൈലാഷ്,ദിവ്യദർശൻ, റുഷിൻ ഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ഡോ. ലിസി കെ ഫെർണാണ്ടസ്, വിജയ് നെല്ലിസ്, നാസർ ലത്തീഫ്, ഡിനി ഡാനിയേൽ,ടൈറ്റസ് ജോൺ, ജോയ് ജോൺ ആന്റണി, അഞ്ജലി ജോസഫ്, ജെൻസ് ജോസ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഹരി നാരായണന്റെയും സന്തോഷ് വർമയുടെയും രചനയ്ക്ക് സ്റ്റീഫൻ ദേവസിയാണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. ഗൗതം വിൻസന്റ്. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ഡയറക്ഷൻ: രാജേഷ് കെ സൂര്യ.
ഫിനാൻസ് കൺട്രോളർ: ദേവസി കുര്യൻ. വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.