തുടരും ഐഎഫ്എഫ്ഐയിലേക്ക്

 തുടരും ഐഎഫ്എഫ്ഐയിലേക്ക്

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിലൊരുങ്ങിയ 'തുടരും' 56-ാം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് (IFFI) തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഗോവയില്‍ നവംബര്‍ 20 മുതല്‍ 28 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

തുടരും ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ അവിശ്വസനീയമായ അംഗീകാരത്തിന് നന്ദി എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മോഹന്‍ലാലിനും ശോഭനയ്ക്കുമൊപ്പം തോമസ് മാത്യു, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഈ വര്‍ഷത്തെ മലയാളത്തിലെ ഹിറ്റുകളില്‍ ഒന്നാണ്. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ തയ്യാറിക്കിയത്.

ചിത്രത്തില്‍ പ്രകാശ് വര്‍മ്മ അവതരിപ്പിച്ച ജോര്‍ജ് സാര്‍ എന്ന വില്ലന്‍ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. 28 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളില്‍ നിന്ന് 235 കോടിയോളം കളക്ട് ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.