പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ സര്‍ക്കാര്‍ 'സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്റര്‍' ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയും വിധം ഇത്തരം ക്രമിനലുകളുടെ പേരു വിവരങ്ങള്‍ അതില്‍ സ്ഥിരമായി പ്രസിദ്ധീകരിക്കണം. ഈ രജിസ്റ്ററില്‍ പേര്‍ വന്നവര്‍ക്ക് അവരുടെ കുറ്റങ്ങളുടെ സ്വഭാവമനുസരിച്ച് സ്ത്രീകളോടും കുട്ടികളോടും നേരിട്ട് സമ്പര്‍ക്കം വരുന്ന ഇടങ്ങളില്‍ ജോലി ചെയ്യുവാനുള്ള അവസരങ്ങളും തടയണം.
പാലാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് 'നാര്‍ക്കോട്ടിക് ജിഹാദ്' എന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ചില രാഷ്ട്രീയക്കാരും ഏതാനും മതമൗലീകവാദ സംഘടനകളും ചേര്‍ന്ന് മെത്രാനുമേല്‍ പല നിലയില്‍ സമ്മര്‍ദ്ദം ചെലുത്തി. അദ്ദേഹത്തെക്കൊണ്ടു മാപ്പു പറയിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
മാര്‍ കല്ലറങ്ങാട്ട് തന്റെ പ്രസ്താവന പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് റാലികളും പ്രകടനങ്ങളും പലവിധ ഭീഷണികളും സോഷ്യല്‍ മീഡിയാ കാമ്പയിനുകളും ഇടത്, വലത് ഭേദമെന്യേ രാഷ്ട്രീയക്കാരുടെ ഇടപെടലുകളുമെല്ലാം നടന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനം നിഗൂഢ ലക്ഷ്യത്തോടെ നടക്കുന്നതാണെന്നു വ്യക്തമായതിനാല്‍ മുഴുവന്‍ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും നാട്ടില്‍ സമാധാനം പുലരണം എന്നാഗ്രഹിക്കുന്ന സകലരുടെയും പൂര്‍ണ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പേരില്‍ കഴിഞ്ഞ ഒരു മാസമായി കേരളത്തിന്റെ സാമൂഹിക, സാസ്‌കാരിക, രാഷ്ട്രീയ അന്തരീക്ഷം പ്രക്ഷുബ്ദമായിരിക്കുമ്പോഴും ഇതേ കാലയളവില്‍ തന്നെ മയക്കു മരുന്നുകള്‍ നല്‍കി യുവതികളെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് ഭയാനക സംഭവങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.മാര്‍ കല്ലറങ്ങാട്ടിന്റെ മുന്നറിയിപ്പിനെതിരെ അങ്കക്കലി പൂണ്ട് രംഗത്തെത്തിയവര്‍ക്ക് ഇക്കാര്യത്തില്‍ എന്താണ് മറുപടി എന്നറിയാന്‍ താല്‍പര്യമുണ്ട്.
ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ സംഭവം പുറത്തു വന്നത് ഇന്നലെയാണ്. കല്‍പ്പറ്റ കേന്ദ്രീകരിച്ചു നടന്ന ഈ നാര്‍ക്കോട്ടിക് പീഡനക്കേസിലെ പ്രതികള്‍ ബത്തേരി സ്വദേശികളായ ഷംസാദ്, ഫസര്‍ മെഹമ്മൂദ്, സെയ്ഫു റഹ്മാന്‍ എന്നിവരാണ്.
സെപ്റ്റംബര്‍ 28 ന് മലപ്പുറത്ത് പതിനഞ്ചുകാരിയായ ഒരു പെണ്‍കുട്ടിയെയാണ് മയക്കു മരുന്നു നല്‍കി ബലാത്സംഗത്തിന് ഇരയാക്കിയത്. പ്രതികള്‍ മഞ്ചേരി പ്രദേശത്തുള്ള ജാവിദ്, നവാസ് ഷെരിഫ്, മുഹമ്മദ് എന്നിവരായിരുന്നു.
സെപ്റ്റംബര്‍ 11 ന് കൊല്ലം സ്വദേശിനിയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചത് കോഴിക്കോട് മീത്തല്‍ സ്വദേശികളായ അജ്‌നാസ്, എന്‍.പി ഫഹദ്, നിജാസ് എന്നിവരായിരുന്നു. കോഴിക്കോട് സരോവരം പാര്‍ക്കിലേത് ഉള്‍പ്പെടെ മയക്കു മരുന്നു നല്‍കി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തിട്ടുള്ള നിരവധി സംഭവങ്ങള്‍ ഇതിനുമുമ്പും കേരളത്തില്‍ വാര്‍ത്തയായിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ മയക്കുമരുന്നു നല്‍കി യുവതികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മൂന്ന് സംഭവങ്ങളാണ് ഈ കൊച്ചു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരേ നിഗൂഢ ലക്ഷ്യമുള്ളവര്‍ തന്നെയാണ് എല്ലാ കേസുകളിലെയും പ്രതികള്‍. ഒരു അപരിഷ്‌കൃത സമൂഹത്തില്‍ പോലും ചെയ്യാന്‍ മടിക്കുന്ന വിധത്തിലുള്ള നീച കൃത്യങ്ങളാണ് പരിഷ്‌കൃത, പുരോഗമന സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നത്.
സ്ത്രീകളുടെയും കുട്ടികളുടെയും സ്വസ്ത ജീവിതത്തിന് ഭീഷണിയാകുന്ന ഇത്തരം കാമ ഭ്രാന്തന്മാരുടെ പൈശാചികതയെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്?.. പണ്ടുകാലത്ത് വല്ലപ്പോഴും കേട്ടിരുന്ന സംഭവങ്ങള്‍ ഇന്ന് പതിവായിരിക്കുന്നു എന്നതിലെ അസ്വാഭാവികതയെ കണ്ടില്ലെന്നു നടിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് കഴിയുന്നതെങ്ങനെ?
ഇതൊക്കെ സംഘടിതമായ ഒരു ഗൂഢാലോചനയുടെ ഫലമായി ഒരു പ്രത്യേക ചിന്താധാരയില്‍ നിന്ന് ഉറവയെടുക്കുന്നതാണ് എന്നു പറഞ്ഞാല്‍ അതില്‍ തെറ്റ് പറയാനാവില്ല. ഇത്രമേല്‍ ക്രൂരമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കേരളത്തിന്റെ മനഃസാക്ഷിക്ക് യാതൊരു പോറലുമേല്‍ക്കാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയക്കാരും സാംസ്‌കാരിക നായകരും മതനേതാക്കളും ഇരുന്നു ചിന്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.
മനുഷ്യനെ കുറ്റകൃത്യകൃത്യങ്ങളില്‍ നിന്നു മാറ്റിനിര്‍ത്തുന്നതില്‍ ശിക്ഷകള്‍ക്കും ശിക്ഷാ രീതികള്‍ക്കും നല്ല പങ്കുണ്ട്. തക്കതായ ശിക്ഷ നമ്മുടെ നിയമ സംവിധാനത്തില്‍ നടപ്പാകുന്നുണ്ടെങ്കിലും അവയെല്ലാം വൈകി വരുന്ന നീതികളാണ്. ആറുവയസുള്ള ഒരു വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ 'അതിവേഗ കോടതിക്കു' പോലും വിധി പ്രസ്താവിക്കാന്‍ ഏഴു വര്‍ഷങ്ങള്‍ വേണ്ടി വന്നു.
അമിത ഭാരത്താല്‍ കിതയ്ക്കുന്ന നമ്മുടെ കോടതികളില്‍ ഇത്തരം പീഡന കേസുകള്‍ വരുമ്പോള്‍ ശിക്ഷ ലഭിക്കാന്‍ വൈകുമെന്നത് കുറ്റകൃത്യങ്ങളെ ഭയക്കേണ്ട കാര്യമില്ല എന്നൊരു സന്ദേശം കുറ്റവാളികള്‍ക്ക് നല്‍കുന്നുണ്ടോ എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്.
ഗുരുതരമായ കുറ്റകൃത്യം ചെയ്തയാള്‍ പോലും അറസ്റ്റു ചെയ്യപ്പെട്ട് അധികം വൈകാതെ ജാമ്യം നേടി പുറത്തിറങ്ങുന്നു. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് വിചാരണ തീരുന്നതുവരെ സ്വതന്ത്രമായി സമൂഹത്തില്‍ ജീവിക്കുന്നു. എന്നാല്‍ പീഡനത്തിന് ഇരയാക്കപ്പെട്ട സ്ത്രീയാകട്ടെ സമൂഹത്തില്‍ ഒറ്റപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് ഒതുങ്ങുന്നു. ചിലപ്പോള്‍ ഒരുമുഴം കയറിലോ, ഒരു കുപ്പി പെട്രോളിലോ ജീവിതത്തോട് തന്നെ ബൈ പറയുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേ നടക്കുന്ന അതിക്രമങ്ങളെ അതീവ ഗൗരവത്തോടെ കണ്ട്, അതിനു കാരണക്കാരായ ക്രിമിനലുകളെ താമസം വിനാ കല്‍ത്തുറങ്കിലടയ്ക്കണം.കൂടാതെ പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ സര്‍ക്കാര്‍ 'സെക്‌സ് ഒഫന്‍ഡേഴ്‌സ് രജിസ്റ്റര്‍' ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയും വിധം ഇത്തരം ക്രമിനലുകളുടെ പേരു വിവരങ്ങള്‍ അതില്‍ സ്ഥിരമായി പ്രസിദ്ധീകരിക്കുകയും വേണം.
ഈ രജിസ്റ്ററില്‍ പേര്‍ വന്നവര്‍ക്ക് അവരുടെ കുറ്റങ്ങളുടെ സ്വഭാവമനുസരിച്ച് സ്ത്രീകളോടും കുട്ടികളോടും നേരിട്ട് സമ്പര്‍ക്കം വരുന്ന ഇടങ്ങളില്‍ ജോലി ചെയ്യുവാനുള്ള അവസരങ്ങളും തടയണം. അങ്ങനെ കേരളത്തെ പ്രാകൃത സംസ്‌കാരത്തിലേക്ക് കൊണ്ടുപോകാന്‍ വ്യഗ്രത കാണിക്കുന്ന ഇത്തരം നരാധമന്‍മാരെ ജയില്‍ ശിക്ഷയ്ക്കു പുറമേ പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്താന്‍ വേണ്ട നിയമ നിര്‍മ്മാണങ്ങളാണ് അടിയന്തരമായി ഉണ്ടാകേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.