തലയില്‍ അഞ്ചാമതൊരു കാല്‍; ഓസ്‌ട്രേലിയയിലെ ചെമ്മരിയാട്ടിന്‍കുട്ടി കൗതുകമാകുന്നു

തലയില്‍ അഞ്ചാമതൊരു കാല്‍; ഓസ്‌ട്രേലിയയിലെ ചെമ്മരിയാട്ടിന്‍കുട്ടി കൗതുകമാകുന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ ഒരു ഫാമിലെ അഞ്ചു കാലുള്ള ചെമ്മരിയാട് കൗതുകമാകുന്നു. അതില്‍ ഒരു കാല്‍ വളരുന്നത് ആടിന്റെ തലയിലും. സൗത്ത് ഓസ്‌ട്രേലിയയിലെ ഒറോറോ എന്ന സ്ഥലത്തെ കര്‍ഷകന്റെ ഫാമിലെ ചെമ്മരിയാടിനാണ് ഈ അത്യപൂര്‍വ സവിശേഷതയുള്ളത്.

സാം കുര്‍ഷ്‌നര്‍ എന്ന കമ്പിളി കര്‍ഷകന്‍ മൂന്നാഴ്ച്ച മുന്‍പാണ് തന്റെ ചെമ്മരിയാട്ടിന്‍കൂട്ടത്തിലെ ഒരു ആടിന് അഞ്ചാമതായി ഒരു കാല്‍ വളരുന്നത് ശ്രദ്ധിച്ചത്. ആടിന്റെ തലയിലാണ് കാല്‍ വളരുന്നത് എന്നതായിരുന്നു ഏറെ കൗതുകം. കുടുംബത്തില്‍ എല്ലാവരും ഈ ആടിനെ കണ്ട് അത്ഭുതപ്പെട്ടു. ഇതോടെ ഈ ആടിനെ പ്രത്യേകമായി ശ്രദ്ധിക്കാനും തുടങ്ങി.

പൂര്‍ണമായും വളര്‍ച്ച പ്രാപിച്ച കാലാണ് ആടിന്റെ തലയിലുള്ളത്. എല്ലും സന്ധികളും ഉണ്ട്. കാലിന്റെ അറ്റത്ത് കുളമ്പുപോലുമുണ്ട്-സാം പറഞ്ഞു. കുടുംബാംഗത്തെ പോലെയാണ് ആടിനെ ഇപ്പോള്‍ സാം പരിചരിക്കുന്നത്.



പോളിമെലിയ എന്ന ജനന വൈകല്യമാണ് ഈ ആടിനുള്ളത്. അധിക അവയവവുമായി ജീവിക്കുന്ന രോഗാവസ്ഥയാണിത്. 200,000 ആടുകളില്‍ ഒന്ന് അധിക അവയവത്തോടെ ജനിക്കുന്നതായി പെര്‍ത്തിലെ വെറ്ററിനറി ഡോക്ടര്‍ പോള്‍ നിലോണ്‍ പറയുന്നു.

അതേസമയം അധികമായി ഒരു കാല്‍ ഉണ്ടെങ്കിലും അതിന്റെ ബുദ്ധിമുട്ടൊന്നും ഈ ആടിനില്ല.

കഴിഞ്ഞ വര്‍ഷം, പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പട്ടണമായ കൊജൊനൂപ്പിലെ ഒരു ഫാമില്‍ അഞ്ച് കാലുകളുള്ള ആട്ടിന്‍കുട്ടി ജനിച്ചിരുന്നു. സാധാരണയായി കാലിന്റെ വശത്താണ് അധികമായി കാലും കുളമ്പും കണ്ടിട്ടുള്ളത്. പക്ഷേ തലയില്‍ കാല്‍ വളരുന്നത് വളരെ അപൂര്‍വ്വമാണ്.

കുര്‍ഷ്‌നര്‍ തന്റെ ജീവിതത്തില്‍ 80,000-ല്‍ അധികം ചെമ്മരിയാടുകളുടെ കമ്പിളി മുറിച്ചുനീക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ആടിനെ കാണുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.