നിർമ്മാണ ഉപകരണ വാഹനങ്ങൾ : സുരക്ഷാമാനദണ്ഡങ്ങളെപറ്റി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

നിർമ്മാണ ഉപകരണ വാഹനങ്ങൾ : സുരക്ഷാമാനദണ്ഡങ്ങളെപറ്റി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു

നിർമ്മാണ ഉപകരണ വാഹന ( കൺസ്ട്രക്ഷൻ എക്വിപ്മെൻറ് വെഹിക്കൾ ) ഓപ്പറേറ്റർമാരുടെ സുരക്ഷ, ഈ വാഹനങ്ങൾ പൊതു റോഡിലൂടെ മറ്റു വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന അവസരത്തിലെ സുരക്ഷ തുടങ്ങിയവ മുൻനിർത്തി, ഇത്തരം വാഹനങ്ങൾക്കായുള്ള പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം (GSR 673 (E) ഒക്ടോബർ 27, 2020) പുറത്തിറക്കി. നിർമ്മാണ ഉപകരണ വാഹനങ്ങളുടെ രൂപകല്പനയുമായി ബന്ധപ്പെട്ട ഇത്തരം മാനദണ്ഡങ്ങൾ രണ്ടുഘട്ടമായാണ് നടപ്പാക്കുക. ആദ്യഘട്ടം ഏപ്രിൽ 2021 നും രണ്ടാംഘട്ടം ഏപ്രിൽ 2024 നും പ്രാബല്യത്തിൽ വരും. നിലവിൽ, ഇത്തരം വാഹനങ്ങളുടെ ചില സുരക്ഷാമാനദണ്ഡ ചട്ടങ്ങൾ (CMVR, 1989) മന്ത്രാലയം ഇതിനോടകം അനുശാസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.