'വിരോധത്തിന് കാരണം 18 ലക്ഷം തിരികെ ചോദിച്ചത്'; അനിതയ്‌ക്കെതിരെയുള്ള മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്

'വിരോധത്തിന് കാരണം 18 ലക്ഷം തിരികെ ചോദിച്ചത്'; അനിതയ്‌ക്കെതിരെയുള്ള മോന്‍സന്റെ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം: പ്രവാസി മലയാളി അനിത പുല്ലയിലിനെതിരെ മോന്‍സണ്‍ മാവുങ്കലിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് മോന്‍സണ്‍ പരാതിക്കാരുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്.

അനിതയുടെ സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപ മുടക്കിയത് താനാണെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ മോന്‍സണ്‍ പറയുന്നത്. ഒരു മാസത്തിനകം യുറോ ആയി പണം നല്‍കാമെന്ന് അനിത പറഞ്ഞിരുന്നു.

പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായെന്നും പണം തന്റെ അക്കൗണ്ടില്‍ നിന്ന് കൊടുത്തതിന് രേഖകളുണ്ടെന്നും മോന്‍സണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാം വെളിപ്പെടുത്തിയാല്‍ അനിത കുടുങ്ങുമെന്നും മോന്‍സന്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.