സമരവേദി മാറ്റില്ല: ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ്; കര്‍ഷകര്‍ ഗതാഗതം തടഞ്ഞിട്ടില്ലെന്ന് രാകേഷ് ടിക്കായത്ത്

സമരവേദി മാറ്റില്ല: ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ്; കര്‍ഷകര്‍ ഗതാഗതം തടഞ്ഞിട്ടില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യുഡല്‍ഹി: കര്‍ഷകര്‍ ഗതാഗതം തടസപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. ഗതാഗത തടസത്തിന് കാരണം പൊലീസ് ബാരിക്കേഡ് വെച്ച് വഴികള്‍ സര്‍ക്കാര്‍ തന്നെ അടച്ചിരിക്കുന്നതാണ്. സമരവേദി മാറ്റില്ലെന്നും ടിക്കായത്ത് അറിയിച്ചു. പാര്‍ലമെന്റ് മാര്‍ച്ച് തീരുമാനിച്ചിട്ടില്ല. ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി.

റോഡ് ഗതാഗതം തടസപ്പെടുത്തിയുള്ള കര്‍ഷകരുടെ സമരത്തിനെതിരെ സുപ്രീം കോടതി ഇന്നും രംഗത്തെത്തിയിരുന്നു. റോഡ് തടഞ്ഞ് സമരം നടത്താന്‍ എന്ത് അവകാശമാണെന്ന് കോടതി കിസാന്‍ മോര്‍ച്ചയോട് ചോദിച്ചു. വേണ്ടത്ര ക്രമീകരണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്താത്തതാണ് പ്രശ്‌നമെന്ന് കര്‍ഷക സംഘടനകള്‍ കോടതിയില്‍ വ്യക്തമാക്കി. റോഡ് തടഞ്ഞുള്ള സമരം ഒഴിവാക്കുന്നതില്‍ സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് ഡിസംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും.

ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ അനുമതി തേടി കര്‍ഷകര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയും സമാന പരാമര്‍ശം സുപ്രീം കോടതി നടത്തിയിരുന്നു. റോഡുകള്‍ ഉപരോധിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ ഡല്‍ഹിയെ ശ്വാസം മുട്ടിക്കുകയാണെന്നായിരുന്നു അന്നത്തെ സുപ്രീം കോടതി നിരീക്ഷണം. ഈ രീതിയില്‍ അനിശ്ചിതക്കാലം സമരം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.