കേരളപ്പിറവിയോടനുബന്ധിച്ച് സൂം അക്ഷരശ്ലോകസദസ്

കേരളപ്പിറവിയോടനുബന്ധിച്ച് സൂം അക്ഷരശ്ലോകസദസ്

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ്: കേരളപ്പിറവിയോടനുബന്ധിച്ച് ഒക്‌ടോബര്‍ 30-നു രാവിലെ 9.30-ന് (CST) കേരളാ ലിറ്റററി സൊസൈറ്റി സംഘടിപ്പിക്കുന്ന അക്ഷരശ്ലോക സദസില്‍ അമേരിക്കയില്‍നിന്നും നാട്ടില്‍ നിന്നുമുള്ള അക്ഷരശ്ലോക പ്രവീണര്‍ പങ്കെടുക്കും. സദസിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണു അക്ഷരശ്ലോക സദസ് ക്രമീകരിച്ചിരിക്കുന്നത്.

അക്ഷരശ്ലോക നിയമങ്ങള്‍ പൂര്‍ണമായി പാലിച്ച് നടത്തുന്ന പരിപാടിയില്‍ അക്ഷരശ്ലോക വിദഗ്ധനായ ഉമേഷ് നരേന്ദ്രന്‍ (യുഎസ്) അവതാരകനായി പങ്കെടുക്കും. ഒപ്പം അമേരിക്കയില്‍നിന്നു തന്നെയുള്ള അക്ഷരശ്ലോക വിശാരദനായ ഹരിദാസ് മംഗലപ്പിള്ളിയും പങ്കുചേരും.



അനുപമ എം (വാണിയംകുളം പാലക്കാട്), നിരുപമ പി.ജെ (എടരിക്കോട് മലപ്പുറം), പവിത്ര സി.വി (വെള്ളൂര്‍), സ്മൃതി പി.കെ (ഇരുമ്പനം, തൃപ്പൂണിത്തുറ), ശ്രീദേവി പി (കാഞ്ഞിരമറ്റം, എറണാകുളം), ശ്രീലക്ഷ്മി പി (കാഞ്ഞിരമറ്റം, എറണാകുളം) എന്നിവരാണു തങ്ങളുടെ അക്ഷരശ്ലോക വൈദഗ്ദ്ധ്യം അമേരിക്കയിലെ ആസ്വാദകസമക്ഷം അവതരിപ്പിക്കാനെത്തുന്ന വിദ്യാര്‍ഥിനികള്‍. ഇവരെല്ലാം ജില്ല-സംസ്ഥാന കലോല്‍സവങ്ങളില്‍ പങ്കെടുത്തു കഴിവു തെളിയിച്ചവരാണ്.

അക്ഷരശ്ലോക കലാപരിശീലകനായ എ.യു. സുധീര്‍കുമാറിനൊപ്പം (എറണാകുളം) കെ. വേലപ്പന്‍പിള്ളയും (വിദ്യാധിരാജാ അക്ഷരശ്ലോക സമിതി, കണ്ണമ്മൂല, തിരുവനന്തപുരം) പരിപാടിയില്‍ പങ്കെടുക്കും.

വിദ്യാരംഭകാലവും കേരളപ്പിറവിയും ചേരുന്ന ഈ കാലയളവില്‍ മലയാളത്തനിമയോടെയെത്തുന്ന സൂം സാഹിത്യപരിപാടിയില്‍ പങ്കുചേരാന്‍ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റി സ്വാഗതം ചെയ്യുന്നതായി കേരളാ ലിറ്റററി സൊസൈറ്റി പ്രസിഡന്റ് സിജു വി ജോര്‍ജ് അറിയിച്ചു.

സൂം ഐ ഡി: 828 1059 1798
പാസ്‌കോഡ്: 868273
സമയം: ഒക്‌ടോബര്‍ 30 ശനിയാഴ്ച രാവിലെ 9.30 CST (ഇന്ത്യന്‍ സമയം വൈകിട്ട് 8).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.