കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിംകുഞ്ഞിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

 കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിംകുഞ്ഞിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞ് നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇ ഡി അന്വേഷണം പ്രഖ്യാപിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിക്കുക.

ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിറക്കിയതെന്നുമാണ് ഹര്‍ജിയില്‍ ഇബ്രാഹിം കുഞ്ഞിന്റെ വാദം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.