ഹത്തയില്‍ വികസന പ്രവ‍ർത്തനങ്ങള്‍ക്കായി മർച്ചന്‍റ്സ് കൗണ്‍സില്‍

ഹത്തയില്‍ വികസന പ്രവ‍ർത്തനങ്ങള്‍ക്കായി മർച്ചന്‍റ്സ് കൗണ്‍സില്‍

ദുബായ്: ഹത്തയിലെ അഞ്ച് വർഷത്തെ വികസന പദ്ധതികള്‍ക്കായി മർച്ചൻറ്​സ്​ കൗൺസിൽ രൂപീകരിക്കും. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ നിർദ്ദേശപ്രകാരമാണിത്. വികസന പദ്ധതികള്‍ മുന്‍നിർത്തി ഹത്തയില്‍ കഴിഞ്ഞ ദിവസം ഉന്നത തലയോഗം നടന്നു. ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മക്​തൂമും യോഗത്തില്‍ പങ്കെടുത്തു.

ഹത്തയെ എമിറേറ്റിലെ ഏറ്റവും മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കാനുളള വിവിധ പദ്ധതികളാണ് ദുബായ് പ്രഖ്യാപിച്ചിട്ടുളളത്. ഇതിന്‍റെ ഭാഗമായി നിക്ഷേപസാധ്യതകള്‍ കൂടി മുന്നില്‍ കണ്ടാണ് മർച്ചന്‍റ്സ് കൗണ്‍സില്‍ രൂപീകരിച്ചിരിക്കുന്നത്. ദുബായ് 2040 അർബന്‍ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമായാണ് ഹത്തയിലെ വികസന പദ്ധതികള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.