കൊച്ചി: വനിതാ സംരംഭക തുഷാര അജിത്തിനു നേരെ ആക്രമണം. ഹലാല്‍ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടല്‍ ആരംഭിച്ച് ശ്രദ്ധ നേടിയ സംരംഭകയാണ് തുഷാര. തുഷാര തന്നെയാണ് തന്റെ ഫെയ്സ് ബുക്ക് ലൈവിലൂടെ ആക്രണ വിവരം അറിയിച്ചത്. പാലാരിവട്ടത്തു നന്ദുസ് കിച്ചന് എന്ന പേരിലാണ് ഇവര്‍ ഹോട്ടല്‍ ആരംഭിച്ചത്.
ടെക്നോ പാര്‍ക്കിനടുത്ത് പുതിയതായി വന്ന കടക്കാരുടെ നേതൃത്വത്തിലുള്ള ആളുകളാണ് തന്നെയും തന്റെ ജോലിക്കാരെയും ആക്രമിച്ചതെന്ന് തുഷാര പറയുന്നു. നന്ദൂസ് കിച്ചന് കാക്കനാട് പുതിയ ഒരു ബ്രാഞ്ച് കൂടി ആരംഭിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടന്നതാണ്. ഇന്ന് അതിന്റെ ഉദ്ഘാടനം നിശ്ചയിച്ചതാണെന്നും തുഷാര വ്യക്തമാക്കുന്നു. പക്ഷെ പാലാരിവട്ടത്തെ പോലെ നോ ഹലാല്‍ ബോര്‍ഡ് ഇവിടെ വെയ്ക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഒരാഴ്ചയായി തനിക്ക് നേരെ ഭീഷണിയും പ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
കൂടാതെ പോര്‍ക്കു വിളമ്പാന്‍ പാടില്ലെന്നും ഇവിടെ നിര്‍ദ്ദേശമുണ്ടായിരുന്നു. നോ ഹലാല്‍ ബോര്‍ഡും പോര്‍ക്ക് ഐറ്റംസും പറ്റില്ല എന്നതാണ് യഥാര്‍ത്ഥ ആക്രമണത്തിന്റെ കാരണം എന്ന് തുഷാര വ്യക്തമാക്കുന്നു. ഹലാല്‍ വിരുദ്ധ ഭക്ഷണം എന്ന ബോര്‍ഡും സംരംഭകയുടെ നിലപാടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മീന്‍ വെറൈറ്റികളും ചിക്കന്‍ വിഭവങ്ങളും ഒക്കെ ആരോഗ്യകരമായി പാകം ചെയ്ത് ഉപഭോക്താക്കളില്‍ എത്തിയ്ക്കുന്ന റെസ്റ്റോറന്റ്.
തുടക്കത്തില്‍ 20 പേര്‍ക്ക് ഒക്കെ ഊണ് നല്കാന് ആയിരുന്നു പ്ലാന്‍ എങ്കിലും പിന്നീട് കൂടുതല്‍ ആളുകള്‍ ഭക്ഷണം തേടി ഇവിടെ എത്തുകയായിരുന്നു. ഇതോടെ വിവിധ സ്ഥലങ്ങളില്‍ തുഷാര നന്ദുസ് കിച്ചന് തുറക്കുകയായിരുന്നു. കൂടാതെ അധികം വരുന്ന ആഹാരം അനാഥാലയത്തിലെ വിശന്ന വയറുകള്‍ക്ക് ഇവര്‍ നല്‍കുന്നുമുണ്ട്. അന്നന്നുണ്ടാക്കുന്ന പുതിയ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്.
ഹിന്ദു മതവും സിഖ് മതവും അനുസരിച്ച് 'ഹലാല്‍' മാംസം കഴിക്കുന്നത് നിഷിദ്ധവും മത വിരുദ്ധവുമാണ്. അതിനാല്‍ തന്നെയാണ് താന്‍ ഇത്തരത്തില്‍ ഒരു ഭക്ഷണ ശാല തുടങ്ങിയതെന്നും എന്നാല്‍ തനിക്ക് ഇതോടെ ഒരുപാടു ശത്രുക്കള്‍ ഉണ്ടായതായി തുഷാര പറഞ്ഞു. പോര്‍ക്ക് വിളമ്പിയതാണ് അക്രമകാരികളെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നും തുഷാര വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.