ദുബായ്: ദുബായ് വേള്‍ഡ് കോണ്‍ഗ്രസ് ആന്‍റ് ചലഞ്ച് ഫോർ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ് പോർട്ടിന് സമാപനം. മൂന്ന് കരാറുകളില്‍ ഒപ്പുവച്ചുകൊണ്ടാണ് ദുബായ് വേള്‍ഡ് കോണ്‍ഗ്രസ് ആന്‍റ് ചലഞ്ച് ഫോർ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ് പോർട്ട് സമാപിച്ചത്. ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ സമാപനചടങ്ങിലെ പ്രമുഖ സാന്നിദ്ധ്യമായി. സ്വയം ഗതാഗതമെന്ന ലക്ഷ്യത്തിലേക്കുളള മാർഗങ്ങളിലൂന്നിയുളള കരാറുകളിലാണ് ഒപ്പുവച്ചത്.
കരീമും കിവിബോള്‍ട്ടും തമ്മിലൊപ്പുവച്ച ആദ്യ കരാർ ഭക്ഷണവും മറ്റ് വസ്തുക്കളും വിതരണം ചെയ്യുന്ന റോബോട്ടുകളുടെ വികസനമാണ്. കരീം മൊബിലിറ്റി മാനേജിംഗ് ഡയറക്ടർ ബാസെല്‍ അല്‍ നഹ്നലൗസി കിവിബോട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫെലെപ് ഷാവെസ് കോർട്സ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
മാജിദ് അല്‍ ഫുത്തൈം , യെന്‍റക്സ് എന്നിവർ ഒപ്പുവച്ചകരാർ കാരിഫോർ ഉപഭോക്താക്കള്‍ക്ക് അവർ വാങ്ങുന്ന സാധനങ്ങള്‍ എത്രയും വേഗമെത്തിക്കുന്നതിന് സ്വതന്ത്ര സാങ്കേതിക പരിഹാരങ്ങൾ കണ്ടെത്തുന്നതിനായുളളതാണ്. മാജിദ് അല്‍ ഫുത്തൈം റീട്ടെയ്ലല്‍ ആന്‍റ് ആർടെം ഫോകിന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹാനി വെയ്സ്, യാന്‍ഡെക്സ് സെല്‍ഫ് ഡ്രൈവിംഗ് ഗ്രൂപ്പ് ഹെഡ് ഓഫ് ബിസിനസ് ആർടെം ഫോകിന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
നൂണും നിയോലിക്സും റോച്ചെസ്റ്റർ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് ഒപ്പുവച്ച കരാർ, ആർഐടി ക്യാപസിലേക്ക് ലോജിസ്റ്റിക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുളളതാണ്. നൂണ്‍ പ്രതിനിധി മന്‍സൂർ അല്‍ ഖുറൈർ, നിയോലിക്സിന്‍റെ ജാസന്‍ വാംഗ്, ആർഐടിയുടെ പ്രസിഡന്‍റ് ഡോ യൂസഫ് അല്‍ അസാഫ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോർട്ട് എന്നുളള ദുബായുടെ ലക്ഷ്യത്തിലേക്ക് ഊർജ്ജം പകരും ഈ കരാറുകളെന്ന് ആർടിഎ ചെയർമാന്‍ മാത്തർ അല്‍ തായർ പറഞ്ഞു. അതോടൊപ്പം തന്നെ കമ്പനികൾ, അക്കാദമിക്, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.