ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരന്‍ ഡാമണ്‍ ഗാല്‍ഗട്ടിന് ഈ വര്‍ഷത്തെ ബുക്കര്‍ പ്രൈസ്. ഒരു വെള്ളക്കാരന്റെ കുടുംബത്തിലൂടെ ദക്ഷിണാഫ്രിക്കയുടെ ഇരുള്‍ നിറഞ്ഞ വര്‍ണ വിവേചനത്തിന്റെ ചരിത്രം പറയുന്ന 'ദി പ്രോമിസ്' എന്ന നോവലാണ് ഗാല്‍ഗട്ടിന് പുരസ്‌കാരം നേടിക്കൊടുത്തത്.
50,000 പൗണ്ടാണ് (49 ലക്ഷം രൂപ) സമ്മാനത്തുക. മൂന്നാമത്തെ തവണയാണ് ഗാല്‍ഗട്ട് ബുക്കര്‍ പുരസ്‌കാരത്തിനുള്ള അന്തിമപട്ടികയില്‍ ഇടംനേടുന്നത്. 2003-ല്‍ ഭദ ഗുഡ് ഡോക്ടര്‍', 2010ല്‍ ഭഇന്‍ എ സ്ട്രേഞ്ച് റൂം' എന്നിവ പുരസ്‌കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.