ട്വന്റി 20 ടീമിനെ ഇനി രോഹിത് നയിക്കും; ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവില്ല

ട്വന്റി 20 ടീമിനെ ഇനി രോഹിത് നയിക്കും; ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവില്ല

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ ഇന്ത്യയുടെ പുതിയ ട്വന്റി 20 ക്യാപ്റ്റനായി നിയമിച്ചു. കെഎല്‍ രാഹുലാണ് വൈസ് ക്യാപ്റ്റന്‍. ട്വന്റി 20 ആദ്യ സെമിയിൽ ഇംഗ്ലണ്ട് ന്യൂസീലൻഡിനെ നേരിടും. ഇന്ന് രാത്രി 7.30ന് അബുദാബിയിലാണ് മത്സരം.

വീരാട് കോലിക്ക് വിശ്രമം അനുവദിച്ചു. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരക്കാരനായാണ് രോഹിതിനെ നിയമിച്ചത്. ഋതുരാജ് ഗെയ്ക്ക് വാദ്, വെങ്കിടേഷ് അയ്യര്‍, ഹര്‍ഷാല്‍ പട്ടേല്‍, ആവേശ് ഖാന്‍ എന്നിവരും ടീമില്‍ ഇടം പിടിച്ചു. ന്യൂസിലാന്‍ഡ് പരമ്പരയില്‍ സഞ്ജുവില്ല.  മൂന്ന് മത്സരങ്ങളുടെ പരമ്പര ഈ മാസം 17നാണ് ആരംഭിക്കുക.

ടീം ഇന്ത്യ: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ഋതുരാജ് ഗെയ്ക്ക് വാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, വെങ്കിടേഷ് അയ്യര്‍, യുവേന്ദ്ര ചാഹല്‍, ആര്‍ അശ്വിന്‍, ആക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, ഹര്‍ഷാല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്‌ എന്നിവരാണ് ടീമിൽ ഇടം പിടിച്ച മറ്റു കളിക്കാർ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.