ബ്രെഷില്‍ ചായം പൂശി ആ വലിയ കാന്‍വാസില്‍ അദ്ദേഹം വരക്കുകയാണ്, ലോകത്തിലെ തന്നെ ഏറ്റവും വലി പെയിന്റിങ്. പറഞ്ഞു വരുന്നത് ബ്രിട്ടീഷ് ആര്‍ടിസ്റ്റായ സച ജാഫ്രിയെക്കുറിച്ചാണ്. ലോകത്താകെ കൊവിഡ് പ്രതിസന്ധി തീര്‍ത്തപ്പോള്‍ മാനവികതയുടെ വലിയ ചിത്രം ഒരുക്കുകയാണ് അതുല്യ കലാകാരനായ സച ജാഫ്രി.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ദുബായിലായിപ്പോയ ജാഫ്രി മനോഹരമായ ഒരു ചിത്രം വരയ്ക്കാന്ഡ തീരുമാനിക്കുകയായിരുന്നു. അതും അല്‍പം വ്യത്യസ്തതയോടെ. ദ് ജേര്‍ണി ഓഫ് ഹ്യുമാനിറ്റി എന്നാണ് ഈ പെയ്ന്റിങ്ങിന്റെ പേര്. ദുബായിലെ അറ്റ്‌ലാന്റിസ് ദ് പാം എന്ന ആഡംബര ഹോട്ടലിലാണ് പെയ്ന്റിങ് പുരോഗമിക്കുന്നത്.
അഞ്ച് മാസത്തോളമായി ജാഫ്രി ഈ പെയ്ന്റിങ് ആരംഭിച്ചിട്ട്. അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. 1980 സ്‌ക്വയര്‍ മീറ്ററില്‍ ഒരുങ്ങുന്ന ഈ കലാസൃഷ്ടി ലോകത്തിലെ തന്നെ ഏറ്റവും വലിയ പെയ്ന്റിങ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
വളരെ വ്യത്യസ്തമാണ് ഈ പെയിന്റിങ്ങിന്റെ പ്രമേയവും. ഭൂമിയുടെ ആത്മാവ്, പ്രകൃതി, മനുഷ്യത്വം, ലോകം എന്നീ നാല് സെക്ഷനുകളമായി പെയ്ന്റിങ് ബന്ധപ്പെട്ടുകിടക്കുന്നു. മാജിക്കല്‍ റിയലിസം എന്ന് വിളിക്കുന്ന ജാഫ്രിയുടെ തന്നെ സ്റ്റൈലിലാണ് പെയ്ന്റിങ് ഒരുങ്ങുന്നത്. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ ഓണ്‍ലൈനായി അയച്ചുകൊടുത്ത പെയിന്റിങ്ങുകളും കൂടിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന ഈ മാജിക്കല്‍ റിയലിസം പെയ്ന്റിങില്‍.
കൊവിഡ 19 എന്ന മഹാമാരിയുടെ കാലത്ത് വരയ്ക്കുമ്പോള്‍ അര്‍ത്ഥവത്താകുന്ന എന്തെങ്കിലും വരയ്ക്കണമെന്നായിരുന്ന ജാഫ്രിയുടെ ആഗ്രഹം. അതുകൊണ്ടുതന്നെ കൊവിഡ് പ്രിതസന്ധി കാലത്ത് ഉടലെടുത്ത ബന്ധം, അകല്‍ച്ച, ഐസോലേഷന്‍ എന്നിവയൊക്കെ ഈ പെയിന്റിങ്ങില്‍ പ്രതിഫലിപ്പിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.
പെയ്ന്റിങ് പൂര്‍ത്തിയായി കഴിയുമ്പോള്‍ ലേകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ ബുര്‍ജ് ഖലീഫയില്‍ ഇത് പ്രദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് ഡിസംബറില്‍ ദുബായില്‍ വെച്ചു നടക്കുന്ന ലേലത്തില്‍ ഈ പെയ്ന്റിങ് വില്‍ക്കും. മുപ്പത് സ്‌ക്വയര്‍ മീറ്റര്‍ വലുപ്പം വരുന്ന രീതിയില്‍ പല ഭാഗങ്ങളായി മുറിച്ചായിരിക്കും ചിത്രം വില്‍ക്കുക. ഇതില്‍ നിന്നും കിട്ടുന്ന പണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കാനാണ് സച ജാഫ്രിയുടെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.