കൊച്ചി: ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ഗള്‍ഫിലേക്കുള്ള 44 വിമാന സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. മേഖലയിലേക്കുള്ള ആറ് സര്‍വീസുകള്‍ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സിയാല്‍ നല്‍കുന്ന വിവരം.
അമ്പതോളം വിമാന സര്‍വീസ് ഉള്ളത്ല്‍ 44 എണ്ണമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ഇന്നലെ രാത്രി തന്നെ സിയാലിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് ആറ് സര്‍വ്വീസുകള്‍ മാത്രമാണുള്ളതെന്നാണ് സിയാലിന്റെ വെബ്‌സൈറ്റിലെ വിവരം.
അതേ സമയം ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്‌റിനിലെ സല്‍മാന്‍ തുറമുഖം ആക്രമിച്ചു. പ്രദേശത്ത് തീപിടിത്തമുണ്ടായി.
ഇറാനെതിരായ സൈനിക നടപടി നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ് പറഞ്ഞു. ഇറാന്‍ വലിയ രാജ്യമായത് കൊണ്ട് സമയമെടുക്കുമെന്നാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.