യുഎഇയിലേക്ക് വരുന്നവർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കാന്‍ അഭ്യർത്ഥിക്കുമെന്ന് ഇന്ത്യ

യുഎഇയിലേക്ക് വരുന്നവർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കാന്‍ അഭ്യർത്ഥിക്കുമെന്ന് ഇന്ത്യ

ദുബായ്: യുഎഇയിലേക്ക് വരുന്നവ‍ർക്കുളള റാപ്പിഡ് പിസിആർ പരിശോധനയില്‍ ഇളവ് നല്കാന്‍ ചർച്ചകള്‍ നടത്തുമെന്ന് ഇന്ത്യ. വിഷയം യുഎഇ അധികൃതരുടെ പരിഗണയില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ‍ർ യോഗം ചേർന്നിരുന്നു. പൂർണമായും വാക്സിനെടുത്തവരെ വിമാനത്താവളത്തിലുളള റാപിഡ് പിസിആർ പരിശോധനയില്‍ നിന്ന് ഒഴിവാക്കുകയെന്നുളളതാണ് നിർദ്ദേശം.

നിലവിലെ യുഎഇയുടെ നിർദ്ദേശപ്രകാരം ഇന്ത്യയില്‍ നിന്ന് യാത്ര ചെയ്യുന്നവർ ആറ് മണിക്കൂറിനുളളില്‍ പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണം. ഇന്ത്യയുടെ നിർദ്ദേശം യുഎഇ പരിഗണിക്കുകയാണെങ്കില്‍ പ്രവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകമാകുന്ന തീരുമാനം കൂടിയാകും അത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.