ദുബായ്: ഇന്ത്യ,യുഎഇ ഉള്‍പ്പടെയുളള രാജ്യങ്ങളില്‍ നിന്നുമെത്തുന്ന കോവിഡ് വാക്സിനെടുത്തയാത്രാക്കാർക്ക് ക്വാറന്‍റീന്‍ ഒഴിവാക്കി സിംഗപ്പൂർ . ഇന്ത്യയില്‍ നിന്നും ഇന്തോന്വേഷ്യയില്‍ നിന്നുമുളളവർക്ക് നവംബർ 29 മുതല്‍ ആനുകൂല്യം പ്രാബല്യത്തിലാകും. അതേസമയം സൗദി അറേബ്യ, യുഎഇ, ഖത്തർ എന്നിവിടങ്ങളില്‍ നിന്നുമുളളവർക്ക് ഡിസംബർ ആറുമുതലാണ് ക്വാറന്‍റീന്‍ രഹിത യാത്ര സാധ്യമാവുക. സിംഗപ്പൂർ ആരോഗ്യമന്ത്രാലത്തിന്‍റേതാണ് തീരുമാനമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
12 വയസിന് താഴെയുളള വാക്സിനെടുക്കാത്ത കുട്ടികള്‍ക്കും വാക്സിനെടുത്ത രക്ഷിതാക്കളുമൊത്ത് യാത്ര ചെയ്യാം. 13 രാജ്യങ്ങളാണ് വാക്സിനേറ്റഡ് ട്രാവല്‍ ലൈന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെട്ടിട്ടുളളത്. യാത്രയ്ക്ക് രണ്ട് ദിവസത്തിനുളളിലെടുത്ത കോവിഡ് പിസിആർ നെഗറ്റീവ് റിസല്‍റ്റും എത്തിയാലുളള പിസിആർ പരിശോധനയും മാത്രമാണ് ഇവിടങ്ങളില്‍ നിന്നുളള യാത്രാക്കാർക്ക് നിഷ്കർഷിച്ചിരിക്കുന്നത്. ഇന്ത്യ ഇന്തോന്വേഷ്യ രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞകാലത്തേക്കുളള പാസുളളവരും ദീർഘകാല പാസുളളവരും നവംബർ 22 മുതല്‍ അപേക്ഷിക്കാന്‍ അർഹരാണ്. യുഎഇ, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുളളവർക്ക് നവംബർ 29 മുതലും അപേക്ഷ നല്‍കാം. വാക്സിനേറ്റഡ് ട്രാവല്‍ ലൈനില്‍ ഉള്‍പ്പെട്ടിട്ടുളള രാജ്യങ്ങളില്‍ നിന്നും യാത്രചെയ്യുന്ന സിംഗപ്പൂർ സിറ്റിസണ്‍സും, പെർമനന്‍റ് റെസിഡന്‍റ്സും വാക്സിനെടുത്തവരാണെങ്കില്‍ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.