ബിസിനസ് ലൈസന്‍സ് ഓണ്‍ലൈനിലൂടെയും; നടപടികള്‍ ലളിതമാക്കി സൗദി അറേബ്യ

ബിസിനസ് ലൈസന്‍സ് ഓണ്‍ലൈനിലൂടെയും; നടപടികള്‍ ലളിതമാക്കി സൗദി അറേബ്യ

റിയാദ്:  ഓണ്‍ലൈനില്‍ അപേക്ഷ നല്‍കി ബിസിനസ് ലൈസന്‍സുകള്‍ നേടാനാകുന്ന രീതിയില്‍ സൗദി അറേബ്യ നടപടി ക്രമങ്ങള്‍ ലളിതമാക്കി. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സേവനം ആരംഭിച്ചിട്ടുളളത്. രാജ്യത്തേക്ക് കൂടുതല്‍‍ ആളുകളെ ആകർഷിക്കുകയെന്നുളളത് ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുളളത്.

ഏത് രാജ്യത്ത് നിന്നാണോ അപേക്ഷിക്കുന്നത് ആ രാജ്യത്തെ സൗദി എംബസിയില്‍ നിന്ന് തുടങ്ങാന്‍ പോകുന്ന സംരംഭത്തിനായുളള കരാറിന് അറ്റസ്റ്റേഷന്‍ അടക്കമുളള നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്. ലിങ്ക് വിദേശകാര്യമന്ത്രാലത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഇതിന് ശേഷം ലൈസന്‍സിനായി അപേക്ഷിക്കാം.

സി.ആര്‍ അഥവാ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കലാണ് ലൈസന്‍സ് എടുക്കുന്നതിന്റെ അവസാന ഘട്ടം. ഇത് വാണിജ്യമന്ത്രായത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് പൂര്‍ത്തിയാക്കേണ്ടത്. പുതിയ സേവനത്തെ കുറിച്ചുളള വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനായി വിവിധ ക്യാംപെയിനുകള്‍ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.