യുഎഇയും ഖത്തറും ഒഴികയുളള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50 ല്‍ താഴെ

യുഎഇയും ഖത്തറും ഒഴികയുളള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ 50 ല്‍ താഴെ

ജിസിസി:  യുഎഇയില്‍ വെള്ളിയാഴ്ച 77 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 93 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 339318 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 741291 പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തപ്പോള്‍ 735992 പേർ രോഗമുക്തി നേടി. 2144 പേരാണ് മരിച്ചത്.


സൗദി അറേബ്യയില്‍ 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42 പേർ രോഗമുക്തി നേടി. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 549412 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 538505 പേർ രോഗമുക്തി നേടി.44 പേരാണ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. 8822 പേരാണ് മരിച്ചത്.


ഖത്തറില്‍ രാജ്യത്ത് തന്നെയുളള 124 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 23 പേർ രോഗമുക്തി നേടി. 109 പേരാണ് മരിച്ചത്. 1864 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 241819 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോള്‍ 239344 പേർ രോഗമുക്തി നേടി. മരണനിരക്ക് ഏറ്റവും കുറവുളള രാജ്യമാണ് ഖത്തർ. ഇതുവരെ കോവിഡുമായി ബന്ധപ്പെട്ടുളള ആരോഗ്യസങ്കീർണതകളാല്‍ 611 പേരാണ് മരിച്ചത്.


ബഹ്റിനില്‍ 18 പേരില്‍ മാത്രമാണ് പുതുതായി രോഗം റിപ്പോർട്ട് ചെയ്തത്. 14 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 217 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 275712 പേർ രോഗമുക്തി നേടി. 1393 മരണവും സ്ഥിരീകരിച്ചു.


കുവൈറ്റില്‍ 16 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 23 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നുളളത് ആശ്വാസമായി. 17847 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.