മിയാമി (ഇറ്റലി): മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ്ക്കള്‍. വീട്ടിലെ ഒരു അംഗത്തെ പോലെയാണ് നായ്ക്കളെ ഭൂരിപക്ഷം ആളുകളും കരുതുന്നത്. നായ്ക്കള്‍ക്കു വേണ്ടി മാസം തോറും ആയിരക്കണക്കിനു രൂപ ചെലവഴിക്കുന്നതും പുതുമയല്ല. എന്നാല്‍ പരിധി വിട്ട നായ് സ്‌നേഹത്തിന്റെ അമ്പരിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇറ്റലിയില്‍നിന്നു വരുന്നത്.
കോടിക്കണക്കിനു ഡോളറിന്റെ ആസ്തി സ്വന്തം പേരിലുള്ള ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായയുടെ ആഡംബര വസതി വില്‍പനയ്ക്കു വച്ചതാണ് വാര്‍ത്തകളില്‍ നിറയുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാണ് ഗുന്തര്‍ ആറാമന്‍ എന്ന പേരുള്ള വളര്‍ത്തുനായ.
ഇറ്റലിയിലെ മിയാമിയിലുള്ള ഗുന്തര്‍ ആറാമന്റെ ആഡംബര വീടാണ് വില്‍പ്പനയ്ക്കു വച്ചിരിക്കുന്നത്. 51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ എട്ടു കിടപ്പു മുറികളും നീന്തല്‍ കുളങ്ങളും തുടങ്ങി അത്യാധുനിക സംവിധാനങ്ങള്‍ എല്ലാമുള്ള ആഡംബര വീടാണിത്. ഏകദേശം 238 കോടി രൂപയ്ക്കാണ് ഗുന്തര്‍ വീട് വില്‍പ്പനയ്ക്ക് വെച്ചത്. ഈ വളര്‍ത്തുനായക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കളുടെ കൂട്ടത്തിലുള്ളതാണ് ആഡംബര വീട്.
പണത്തിന്റെ വിലയോ മൂല്യമോ തിരിച്ചറിയാതെ ആഡംബര ജീവിതമാണ് ഈ വളര്‍ത്തുനായ നയിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഒരു സ്വകാര്യ ഷെഫ് പാകം ചെയ്ത ലോകത്തിലെ ഏറ്റവും മികച്ച മാംസം, പച്ചക്കറികള്‍, അരി എന്നിവയടങ്ങിയതാണ് പ്രഭാതഭക്ഷണം. പതിവായി സ്വകാര്യ ജെറ്റിലാണ് ഗുന്തര്‍ ആറാമന്‍ യാത്രചെയ്യുന്നത്. അടുത്തിടെ മിലാനും ബഹാമസും സന്ദര്‍ശിച്ചിരുന്നു. പകല്‍ സമയത്ത് പരിശീലകന്റെ നിയന്ത്രണത്തിലായിരിക്കും. രാത്രി ഉറങ്ങുന്നത് ചുവന്ന വെല്‍വെറ്റ് കിടക്കയില്‍.
ചുവന്ന വെല്‍വെറ്റ് കിടക്കയിലിരിക്കുന്ന ഗുന്തര്‍ ആറാമന്‍
1992-ല്‍ ജര്‍മന്‍കാരിയായ കാര്‍ലോട്ട ലിബെന്‍സ്റ്റീന്‍ നിരവധി വളര്‍ത്തു മൃഗങ്ങളെ പരിപാലിച്ചുപോന്നിരുന്നു. കുട്ടികളില്ലാത്ത ഇവര്‍ വളര്‍ത്തുനായയായിരുന്ന ഗുന്തര്‍ മൂന്നാമന് തന്റെ കോടിക്കണക്കിന് രൂപ വിലവരുന്ന സമ്പത്ത് നല്‍കി. ഇങ്ങനെ അവസാനം ഈ സ്വത്തുക്കള്‍ ഗുന്തര്‍ ആറാമന് തന്റെ വംശപരമ്പരയില്‍നിന്ന് ലഭിച്ചു. കോടിക്കണക്കിന് സ്വത്തുക്കള്‍ ഉള്ള ഗുന്തര്‍ ട്രസ്റ്റ് ഇവ പലയിടങ്ങളിലായി നിക്ഷേപിച്ചു. പിന്നീട് 2000-ല്‍ ലോകപ്രശസ്ത പോപ്പ് ഗായിക മഡോണയില്‍ നിന്ന് മിയാമിയിലെ വീടും സ്വന്തമാക്കി. ഏറെ കാലമായി ഗുന്തര്‍ ആറാമന്‍ എന്ന വളര്‍ത്തുനായ ഈ വീട്ടിലാണ് താമസം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.