അമരാവതി: ദക്ഷിണേന്ത്യയിൻ സംസ്ഥാനങ്ങളില്‍ മഴ ദുരിതം തുടരുന്നു. നാല് സംസ്ഥാനങ്ങളിലാണ് മഴ ദുരിതം തുടരുന്നുത്. മഴക്കെടുതി നേരിടാനായി 1000 കോടി രൂപയുടെ അടിയന്തര ധനസഹായം ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തെഴുതി.
രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ആന്ധ്രാ പ്രദേശിൽ 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളും 196 താലൂക്കുകളും നാല് നഗരങ്ങളുമാണ് മഴയിൽ തകർന്നത്. 255.5 ശതമാനം അധിക മഴയാണ് ചിറ്റൂർ, കടപ്പ, നെല്ലൂർ, അനന്ത്പൂർ ജില്ലകളിൽ രേഖപ്പെടുത്തിയത്. നാല് ജിലകളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.
തമിഴ്നാട്ടിലെ വെല്ലൂർ, കാഞ്ചീപുരം, വിഴിപ്പുരം തുടങ്ങിയ ജില്ലകളിൽ ഒറ്റപ്പെട്ട മഴയും വെള്ളക്കെട്ടും തുടരുന്നുണ്ട്. തീരദേശ മേഖലകൾ, കാവേരി ഡൽറ്റ ജില്ലകൾക്ക് രണ്ടു ദിവസത്തേക്ക് ശക്തമായ മഴ മുന്നറിയിപ്പുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.