പൊള്ളുന്ന വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ഇന്ന് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തും

പൊള്ളുന്ന വിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍; ഇന്ന് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിയെത്തും

തിരുവനന്തപുരം: കുതിച്ചുയര്‍ന്ന പച്ചക്കറി വില വര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്ന് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും.

തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നതോടെ കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാണ് ശ്രമം.

തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച്‌ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.