ഈ വര്‍ഷം പെയ്തത് റെക്കോര്‍ഡ് മഴ; 60 വര്‍ഷത്തിനിടയിലെ ഇതാദ്യം

ഈ വര്‍ഷം പെയ്തത് റെക്കോര്‍ഡ് മഴ; 60 വര്‍ഷത്തിനിടയിലെ ഇതാദ്യം

തിരുവനന്തപുരം: ഈ വര്‍ഷം ഇതുവരെ പെയ്തത് റെക്കോര്‍ഡ് മഴ. 60 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഇത്രയധികം മഴ ലഭിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ഇന്നലെ വരെ 3523.3 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. 2007 ലെ 3521 മില്ലി മീറ്റര്‍, പ്രളയമുണ്ടായ 2018 ലെ 3519 മില്ലി മീറ്റര്‍ എന്നിവയാണ് ഇത്തവണ മറി കടന്നത്. 1961 ലെ 4257 മില്ലി മീറ്റര്‍ മഴയാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

ഈ വര്‍ഷം 11 മാസങ്ങളില്‍ ഏഴിലും കേരളത്തില്‍ പെയ്തത് ശരാശരിയിലും കൂടുതല്‍ മഴയാണ്. ജനുവരി, മാര്‍ച്ച്, ഏപ്രില്‍, മേയ്, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് അധിക മഴ ലഭിച്ചത്. ശൈത്യകാലത്തും വേനല്‍ക്കാലത്തും തുലാവര്‍ഷക്കാലത്തും കനത്ത മഴ ലഭിച്ചു.

അതേസമയം, ഇടവപ്പാതിക്കാലമായ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴ ശരാശരിയിലും കുറവായിരുന്നു. ഒക്ടോബറിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത.് ശരാശരി 303 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഒക്ടോബറില്‍ 590 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്.ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.