കൊച്ചി: ഫോര്‍ട്ട്കൊച്ചിയിലെ കുട്ടികളുടെ പാര്‍ക്കില്‍ അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ രക്ഷിച്ച് സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ച ഓട്ടോ ഡ്രൈവര്‍ക്ക് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരം.
ഫോര്‍ട്ട്കൊച്ചിയിലെ ഓട്ടോ സ്റ്റാന്‍ഡിനടുത്തുള്ള തിരക്കൊഴിഞ്ഞ പാര്‍ക്കില്‍ തെരുവ് നായയുടെ കൂടെ കളിച്ചുകൊണ്ടിരുന്ന മൂന്നര വയസുള്ള കുട്ടിയെ രക്ഷിച്ച ഓട്ടോ ഡ്രൈവര്‍ എം.എ അഷ്‌കറിനെയാണ് കെസിബിസി പ്രൊ ലൈഫ് സമിതി ആദരിച്ചത്. പ്രസിഡന്റ് ജോണ്‍സന്‍ സി എബ്രഹാം മെമന്റോയും ആനിമേറ്റര്‍ സാബു ജോസ് ബോക്കെയും നല്‍കി.
കൂട്ടി കൂട്ടംവിട്ടുപോയതാണെന്നു കരുതിയ അഷ്‌കര്‍ നാലുമണിക്കൂറോളം ഫോര്‍ട്ട്കൊച്ചിയിലും പരിസരപ്രദേശങ്ങളിലും ഓട്ടോയില്‍ കുട്ടിയുമായി അന്വേഷിച്ച് അലഞ്ഞു. ഒടുവില്‍ കുട്ടിയെ പോലിസ് സ്റ്റേഷനില്‍ എത്തിച്ചു.
പിന്നീട് കോവിഡ് പരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലും പനമ്പള്ളി നാഗറിലെ സ്വകാര്യ ലാബിലും അവസാനം കളമശേരിയില്‍ കുട്ടികളെ സംരക്ഷിക്കുന്ന വാത്സല്യ ശിശുഭവനിലും എത്തിച്ചത് അഷ്‌കറിന്റെ ഓട്ടോയില്‍ തന്നെയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.