രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയം; സംസ്ഥാനത്ത് കൂടുതല്‍ ദരിദ്രർ ഇടുക്കിയില്‍

രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയം; സംസ്ഥാനത്ത് കൂടുതല്‍ ദരിദ്രർ  ഇടുക്കിയില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം. കേരളത്തില്‍ ദരിദ്രരായവര്‍ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ്. 1.6 ശതമാനം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ഉള്ള ജില്ല ഉത്തര്‍പ്രദേശിലെ ശ്രവസ്തിയാണ്, 74.38 ശതമാനം. കേരളത്തില്‍ ഇടുക്കി കഴിഞ്ഞാല്‍ ദരിദ്രര്‍ കൂടുതല്‍ ഉള്ള ജില്ല മലപ്പുറമാണ് 1.11 ശതമാനം.

അതേസമയം ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. 0.19 ശതമാനം. ഗോവയിലും ശിശുമരണ നിരക്ക് കുറവാണ്. 0.57 ശതമാനം. ശിശുമരണ നിരക്ക് കൂടുതലുള്ളത് ഉത്തര്‍പ്രദേശിലാണ്. 4.97 ശതമാനം. ബിഹാറില്‍ 4.58 ശതമാനവും.

പോഷകാഹാര പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ബിഹാറിലാണ്, 51.88 ശതമാനം. 47.99 ശതമാനമാണ് ജാര്‍ഖണ്ഡിലെ പോഷകാഹാര പ്രശ്‌നം. പോഷകാഹാര പ്രശ്‌നം ഏറ്റവും കുറവുള്ളത് സിക്കിമിലാണ്, 13.32 ശതമാനം. കേരളത്തില്‍ പോഷകാഹാര കുറവ് 15.29 ശതമാനം.

എന്നാൽ സ്‌കൂള്‍ വിദ്യാഭ്യാസ പ്രശ്‌നം ഏറ്റവും കുറവുള്ളത് കേരളത്തിലാണ്. 0.54 ശതമാനം. ഹിമാചല്‍ പ്രദേശില്‍ 0.89 ശതമാനം. കൂടുതലുള്ളത് ബിഹാറിലാണ് 12.57 ശതമാനം. യുപിയില്‍ ഇത് 11.9 ശതമാനമാണ്.

ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കുറവുള്ള സംസ്ഥാനം ബിഹാര്‍ ആണ്, 2.34 ശതമാനം. കേരളത്തില്‍ ഇത് 5.91 ശതമാനമാണ്. ശുദ്ധജല ലഭ്യത പ്രശ്‌നം ഏറ്റവും കൂടുതലുള്ള ജില്ല മണിപ്പൂരാണ്, 60.8 ശതമാനം. മേഘാലയില്‍ ഇത് 33.52 ശതമാനം.

ശുചിത്വ പ്രശ്‌നം ഏറ്റവും കുറവുള്ള ജില്ല കേരളമാണ്. 1.86 ശതമാനം മാത്രമാണ് കേരളത്തിലെ ശുചിത്വപ്രശ്‌നം. കേരളത്തിന് പിന്നില്‍ രണ്ടാമതായുള്ളത് സിക്കിം ആണ്, 10.42 ശതമാനം. ശുചിത്വ പ്രശ്‌നം ഏറ്റവും കൂടുതലുള്ളത് ജാര്‍ഖണ്ഡിലാണ്, 75.38 ശതമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.