ഒട്ടാവ: കാനഡയില്‍ ആവശ്യക്കാര്‍ക്ക് കഞ്ചാവ് വീട്ടില്‍ വിതരണം ചെയ്യാനൊരുങ്ങി ഊബര്‍. കാനഡയിലെ ഒന്റാരിയോയില്‍ ഇനി ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് ആപ്പ് വഴി കഞ്ചാവ് ഓര്‍ഡര്‍ ചെയ്യാനാവും.
കാനഡയില്‍ നിയമവിധേയമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന കമ്പനിയായ ടോക്കിയോ സ്‌മോക്കുമായി ചേര്‍ന്നാണ് ഊബര്‍ കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ പ്രത്യേക വിഭാഗം തുടങ്ങുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം കഞ്ചാവ് എത്തിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഉപയോക്താക്കളുടെ വയസ് സ്ഥിരീകരിക്കാനുള്ള സംവിധാനം ഊബര്‍ ഈറ്റ്‌സ് ആപ്പില്‍ ലഭ്യമാക്കുമെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി.
അതേസമയം, ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ബഹുരാഷ്ട്ര കമ്പനികളുടെ കിടമത്സരത്തിന്റെ ഭാഗമായാണ് ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കള്‍ വിതരണം ചെയ്യുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുകഴിഞ്ഞു. ഇത്തരം സേവനങ്ങള്‍ സമൂഹത്തെ കൂടുതല്‍ മൂല്യച്യുതിയിലേക്കും ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നതില്‍ സംശയമില്ലെന്നും കാനഡയിലെ വിശ്വാസി സമൂഹങ്ങള്‍ ആശങ്കപ്പെടുന്നു.
2018-ലാണ് കാനഡയില്‍ കഞ്ചാവ് നിയമവിധേയമാക്കിയത്. എന്നാല്‍, ഇത് എത്തിച്ചു കൊടുക്കുന്നത് കനേഡിയന്‍ നിയമപ്രകാരം നിയമവിരുദ്ധമാണ്. അതിനിടെയാണ്, ഊബര്‍ നേരിട്ട് വില്‍പ്പനയിലേക്ക് ഇറങ്ങുന്നത്. കാനഡയിലെ മറ്റിടങ്ങളില്‍ കൂടി ഈ സംവിധാനം ലഭ്യമാക്കി കഞ്ചാവ് വിപണിയിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ് ഊബര്‍. കാനഡയിലെ മറ്റിടങ്ങളിലും അമേരിക്കയിലും ഈ സേവനം ലഭ്യമാക്കാന്‍ ആലോചനയുണ്ടോ എന്ന ചോദ്യത്തിന് എന്നാല്‍ ഊബര്‍ പ്രതികരിച്ചില്ല.
മൂന്ന് വര്‍ഷം മുമ്പാണ് വിനോദ ആവശ്യത്തിനുള്ള കഞ്ചാവ് വില്‍പ്പന കാനഡയില്‍ നിയമവിധേയമായത്. എന്നാല്‍, ഇപ്പോഴും കഞ്ചാവ് വില്‍പ്പനയുടെ ഭൂരിഭാഗവും നടത്തുന്നത് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്്ഥാപനങ്ങളാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം സര്‍ക്കാറിന്റെ പരിഗണനയിലാണ്. അതിനിടെയാണ് ഊബറിന്റെ പുതിയ നീക്കം. ഏപ്രില്‍ മാസമാണ്, നിയമവിധേയമായി കഞ്ചാവ് വിതരണം ചെയ്യാനുള്ള കാര്യം പരിഗണനയിലാണെന്ന് ഊബര്‍ ചീഫ് എക്‌സിക്യൂട്ടീവ് ദാരാ ഖൊരോഷാഹി അറിയിച്ചത്.
കാനഡയിലെ പ്രധാനപ്പെട്ട വാണിജ്യ വസ്തുവാണ് കഞ്ചാവ്. പ്രതിവര്‍ഷം നാല് ബില്യന്‍ യു എസ് ഡോളറിന്റെ (2.7 ലക്ഷം കോടി രൂപ) കഞ്ചാവ് ബിസിനസാണ് ഇവിടെ നടക്കുന്നത്. ലോക്ക്ൗണ്‍ വന്നതിനു ശേഷം കാനഡയില്‍ കഴിഞ്ഞ വര്‍ഷം കഞ്ചാവ് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി കണക്കുകളുണ്ടായിരുന്നു. അടുത്ത വര്‍ഷത്തോടെ 6.7 ബില്യന്‍ ഡോളര്‍ ആയി (4.98 ലക്ഷം കോടി രൂപ) ബിസിനസ് വര്‍ദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കഞ്ചാവ് ബിസിനസ് കൂടുതല്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണ് കാനഡയിലെ വാണിജ്യലോകം.
നിയമങ്ങളും അവസരങ്ങളും സൂക്ഷ്മമായി പരിശോധിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് നിയമവിധേയമായി കഞ്ചാവ് എത്തിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നാണ് ഊബര്‍ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.