യുഎഇ ദേശീയ ദിനം :അജ്മാനിലും ഷാർജയിലും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരികള്‍

യുഎഇ ദേശീയ ദിനം :അജ്മാനിലും ഷാർജയിലും തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഭരണാധികാരികള്‍

ഷാ‍ർജ : യുഎഇയുടെ ദേശീയദിനത്തോട് അനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷാ‍ർജയിലേയും അജ്മാനിലേയും ഭരണാധികാരികള്‍. അജ്മാനില്‍ 43 തടവുകാർക്ക് മോചനം നല്‍കാനാണ് അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ ഉത്തരവ്. ഷാ‍ർജയിലെ ശിക്ഷാ തിരുത്തല്‍ സ്ഥാപനത്തിലെ 237 തടവുകരെ മോചിപ്പിക്കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ‍ർജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു.

തടവുശിക്ഷയില്‍ കഴിയുന്നവർക്ക് അവരുടെ തെറ്റ് മനസിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരമൊരുക്കുകയെന്നുളളതാണ് ഇത്തരത്തില്‍ തടവുകാരെ മോചിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. വേദനയില്‍ കഴിയുന്ന ഇവരുടെ കുടുംബാംഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നുളളതുകൊണ്ടുകൂടിയാണ് തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ച വച്ചവർക്കാണ് മോചനം സാധ്യമാകുക.നേരത്തെ ദുബായിലെ തിരുത്തല്‍ സ്ഥാപനങ്ങളിലുളള 672 തടവുകാരെ മോചിപ്പിക്കാന്‍ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഉത്തരവിട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.