യു.എ.ഇയിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ്

യു.എ.ഇയിലെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ്

അബുദാബി: യു.എ.ഇയുടെ 50 മത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കെറ്റ് പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ക്യാമ്പെയിൻ ആരംഭിക്കുന്നു. അബുദാബി മുഷ്റിഫ് മാൾ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ക്യാമ്പെയിൻ അബുദാബി അഗ്രിക്കൾചറൽ ആൻഡ് ഫുഡ് സേഫ്റ്റി അതോറിട്ടി ഡയറക്റ്റർ ജനറൽ എഞ്ചിനീയർ സഈദ് അൽ ബഹ്‌രി സലേം അലമേരി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു .


സംരംഭത്തിന്റെ ഭാഗമായി യു എ ഇയിലെ പ്രാദേശിക ഫാമുകളുമായും സംഘടനകളുമായും സഹകരിച്ച് കാർഷിക ഉത്പന്നങ്ങളുടെ വിപണനം ലുലു ഹൈപ്പർമാർക്കറ്റ് പ്രോത്സാഹിപ്പിക്കും. യു.എ.ഇ.യിലെ പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും അതിലൂടെ സ്വദേശി കർഷകർക്ക് പിന്തുണ നൽകുകയും ചെയ്യുന്ന ലുലു ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളെ സഈദ് അൽ ബഹ്‌രി സലേം അലമേരി അഭിനന്ദിച്ചു.

ഒരു പ്രാദേശിക സ്ഥാപനമെന്ന നിലയിൽ സ്ഥലത്തെ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ ആവശ്യമായ സഹകരണം ലുലുവിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും ഉത്തരവാദിത്തമുള്ള റീട്ടെയിലർ എന്ന നിലയിൽ, പ്രാദേശിക വ്യവസായങ്ങൾക്ക് സുസ്ഥിരമായ ഒരു വിപണി നൽകേണ്ടത് തങ്ങളുടെ കടമയാണെന്നും ലുലു ചെയർമാൻ എം എ യൂസുഫ് അലി പറഞ്ഞു. അത് വ്യവസായത്തെ സഹായിക്കുക മാത്രമല്ല യുഎഇയുടെ ഭക്ഷ്യസുരക്ഷയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യകത്മാക്കി.

സിലാൽ സി ഇ ഒ ജമാൽ അൽ സലേം ദാഹേരി, ലുലു സി ഇ ഒ സൈഫി രുപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ , മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.