'ആത്മഹത്യയെ പ്രോത്സാഹിപ്പിക്കരുത്'; വൈദ്യ സഹായത്തോടെയുള്ള ദയാവ​​​ദം നിയമവിധേയമാക്കുന്നതിനെതിരെ കര്‍ദിനാള്‍ ഡോളന്‍

'ആത്മഹത്യയെ പ്രോത്സാഹിപ്പിക്കരുത്'; വൈദ്യ സഹായത്തോടെയുള്ള ദയാവ​​​ദം നിയമവിധേയമാക്കുന്നതിനെതിരെ കര്‍ദിനാള്‍ ഡോളന്‍

ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ലോവര്‍ ചേമ്പറില്‍ പാസാക്കിയ വൈദ്യ സഹായത്തോടെയുള്ള ദയാവധം (അസിസ്റ്റഡ് സൂയിസൈഡ്) ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റിപ്പബ്ലിക്കന്‍ ന്യൂനപക്ഷം ശക്തമായി ബില്ലിനെ എതിര്‍ത്തെങ്കിലും ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷ പിന്തുണയോടെ 81-67 എന്ന വോട്ടിന് ബില്‍ പാസാവുകയായിരുന്നു. ബില്‍ ഇപ്പോള്‍ സെനറ്റിലാണുള്ളത്.

വൈദ്യസഹായത്തോടെയുള്ള ആത്മഹത്യയെ എതിർക്കണമെന്ന് കര്‍ദിനാള്‍ തിമോത്തി ഡോളന്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമ നിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആത്മഹത്യ മരണങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് അംഗീഗരിക്കാനാവില്ലെന്നും കര്‍ദിനാള്‍ പറഞ്ഞു.

ആത്മഹത്യ ചെയ്യാന്‍ ആലോചിക്കുന്ന മനുഷ്യരെ ജീവിക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്. ഒരു മനുഷ്യന്റെ ജീവന്‍ സംരക്ഷിക്കാനായി നമ്മള്‍ എല്ലാവരും അണിനിരക്കേണ്ടതുണ്ട്. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായി അതിരൂപത സ്‌കൂളുകളില്‍ പരിപാടികള്‍ നടത്തുന്നുണ്ട്. ആത്മഹത്യാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനം ദശലക്ഷക്കണക്കിന് ഡോളര്‍ ചിലവഴിക്കുന്നുണ്ടെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.