ഇനി ആഘോഷത്തിന്റെ നാളുകൾ; സിഎൻ ​ഗ്ലോബൽ മൂവിസിന്റെ രണ്ടാമത്തെ ചിത്രത്തിന് തിരിതെളിഞ്ഞു

ഇനി ആഘോഷത്തിന്റെ നാളുകൾ; സിഎൻ ​ഗ്ലോബൽ മൂവിസിന്റെ രണ്ടാമത്തെ ചിത്രത്തിന് തിരിതെളിഞ്ഞു

പാലക്കാട്: സി എൻ ഗ്ലോബൽ മൂവിസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രം ആഘോഷത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും പാലക്കാട് നടന്നു. ഫാ. ഡോ. മാത്യു വാഴയിലിന്റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സംവിധായകൻ ലാൽ ജോസ് സ്വിച്ച് ഓൺ കർമം നിർവഹിച്ചപ്പോൾ നടൻ വിജയരാഘവൻ ആദ്യ ക്ലാപ്പ് അടിച്ചു.

മുണ്ടൂരിലെ യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നടന്ന ചടങ്ങിൽ സിനിമാ താരങ്ങളും വൈദികരും അണിയറ പ്രവർത്തകരും നൂറുകണക്കിന് ആളുകളും പങ്കെടുത്തു.



അമൽ കെ ജോബിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കലാലയ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ക്യാമ്പസിലെ രസച്ചരടുകൾ കോർത്തിണക്കുമ്പോൾത്തന്നെ അപ്രതീക്ഷിതമായ ചില വഴിത്തിരിവുകളും ഈ ചിത്രം സമ്മാനിക്കുമെന്ന് അണിയറക്കാര്‍ പറയുന്നു.



നരേൻ, ജെയിസ് ജോസ്, വിജയ രാഘവൻ, അജു വർ​ഗീസ്, ജോണി ആന്റണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, കോട്ടയം രമേശ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.



ഡോ. ലിസി കെ ഫെർണാണ്ടസ്, ഡോ. പ്രിൻസ് പ്രോസി ഓസ്ട്രിയ, ഡോ. ദേവസ്യ കുര്യൻ (ബാം​ഗ്ലൂർ), ജെസി മാത്യു (ദുബായ്), ലൈറ്റ് ​ഹൗസ് മീഡിയ യുഎസ്എ, ജോർഡിമോൻ തോമസ് (യുകെ), ബൈജു എസ് ആർ (ബാം​ഗ്ലൂർ) എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. വർ​ഗീസ് തോമസ് (യുഎഇ), സിബി മാണി കുമാരമം​ഗലം(ഇറ്റലി), ബേബിച്ചൻ വർ​ഗീസ് (ഓസ്ട്രേലിയ) എന്നിവരാണ് എക്സിക്യൂട്ടീവ് സപ്പോർട്ടേഴ്സ്.



ഛായാ​ഗ്രഹണം: റോജോ തോമസ്. എഡിറ്റർ: ഡോൺമാക്സ്. സം​ഗീതം: സ്റ്റീഫൻ ദേവസി, ​ഗൗതം വിൻസന്റ്. പ്രൊജക്ട് ഡിസൈനർ: ടൈറ്റസ് ജോൺ. പ്രൊ കൺട്രോളർ: നന്തു പോതുവാൾ‌. അസോസിയേറ്റ് ഡയറക്ടർ: അമൽദേവ് കെ.ആർ. ആർട്ട് ‍ഡയറക്ഷൻ: രാജേഷ് കെ സൂര്യ. വസ്ത്രാലങ്കാരം: ബബിഷ കെ രാജേന്ദ്രൻ. മേക്കപ്പ്: മാളൂസ്. കെപി. സ്റ്റിൽസ്: ജെയിസൺ ഫോട്ടോലാൻഡ്. പ്രൊജക്ട് കോർഡിനേഷൻ: ടീം ലാമാസ്. പിആർഒ: വാഴൂർ ജോസ്, മഞ്ജു ​ഗോപിനാഥ്. മീഡിയ ഡിസൈൻ: പ്രമേശ് പ്രഭാകർ. ഐടി & സോഷ്യൽ മീഡിയ: അഭിലാഷ് തോമസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.