ഒട്ടാവ: മലയാളി യുവതിക്ക് കാനഡയില്‍ ഭാഗ്യ ദേവതയുടെ കടാക്ഷം. കനേഡിയന്‍ ലോട്ടറിയുടെ നറുക്കെടുപ്പില്‍ 50 ലക്ഷം കനേഡിയന്‍ ഡോളര്‍ (ഏകദേശം 32 കോടി രൂപ) ആണ് സമ്മാനമായി ലഭിച്ചത്.
എഡ്മിന്റണില്‍ എഞ്ചിനീയറായ എറണാകുളം വേങ്ങൂര്‍ സ്വദേശിനിയായ സ്നേഹ ജോയിയാണ് ഭാഗ്യ നേട്ടത്തിന് അര്‍ഹയായത്. ഒക്ടോബര്‍ 21 ന് നടന്ന ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പിലാണ് സ്നേഹ വിജയിയായത്.
ലോട്ടറി സമ്മാനത്തിന്റെ വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വെള്ളിയാഴ്ചയാണ് വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ അധികൃതര്‍ സമ്മാനത്തിന് അര്‍ഹയായ വിവരം സ്നേഹയെ അറിയിച്ചത്. ലോട്ടറി സര്‍ട്ടിഫിക്കറ്റും കൈമാറി.
കോണ്‍ഗ്രസ് പ്രാദേശിക നേതാവായ കൈപ്പിള്ളി പടിക്കക്കുടി പി.പി ജോയിയുടെയും ജോളി ജോയിയുടെയും ഏകമകളാണ് സ്നേഹ. ഭര്‍ത്താവ് നിലമ്പൂര്‍ സ്വദേശി വിജില്‍ വര്‍ഗീസ്. ഇരുവരും അഞ്ച് വര്‍ഷമായി കാനഡയിലെ എഡ്മന്റണിലാണ് താമസം.
സമ്മാനത്തുക കാനഡയിലെ വീടിന്റെ വായ്പ പൂര്‍ണമായി അടച്ചു തീര്‍ക്കാന്‍ ഉപയോഗിക്കുമെന്ന് സ്നേഹ പറഞ്ഞു. അടുത്തവര്‍ഷം നാട്ടില്‍ വരാനിരിക്കെയാണ് സ്നേഹയെ ഭാഗ്യം തേടിയെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.