വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന: സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം

ന്യുഡല്‍ഹി: രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുടെ യോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിമാനത്താവളങ്ങളിലെ പരിശോധനകളും നിയന്ത്രണങ്ങളും വിലയിരുത്താനാണ് യോഗം ചേരുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിലാണ് യോഗം. അതേസമയം ഡിസംബര്‍ 15ന് പുനരാരംഭിക്കാനിരുന്ന രാജ്യാന്തര വിമാന സര്‍വീസുകള്‍ നീട്ടിവച്ച കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം ഇന്നുണ്ടാകും.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,765 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 3,46,06,541 ആയി ഉയര്‍ന്നു. ആക്ടീവ് കേസുകള്‍ 99,763 ആയി ഉയര്‍ന്നു.

അതിനിടെ കൊവിഷീല്‍ഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാന്‍ അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഡിസിജിഐക്ക് അപേക്ഷ സമര്‍പ്പിച്ചു. ബൂസ്റ്റര്‍ ഡോസ് എന്ന ആവശ്യം ശക്തമാകുന്നതിനിടെ ഒമിക്രോണ്‍ വ്യാപിക്കുന്നതിനാലാണ് അനുമതി


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.