കൊച്ചി : കൊച്ചി ഞാറയ്ക്കല്‍ നായരമ്പലത്ത് പൊള്ളലേറ്റ് മരിച്ച വീട്ടമ്മയുടെ മകനും മരിച്ചു. അതുല്‍ ആണ് മരിച്ചത്. 18 വയസായിരുന്നു. കൊച്ചിയിലെ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. അതുലിന്റെ അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു.
കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്മ സിന്ധു ഇന്നലെ മരിച്ചിരുന്നു. സിന്ധുവിന്റെയും അതുലിന്റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സമീപവാസിയായ ദിലീപ് സിന്ധുവിനെ നിരന്തരം ശല്യം ചെയ്തിരുന്നുവെന്നും ഇയാള്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
മരിക്കുന്നതിന് തൊട്ടുമുന്‍പ് സിന്ധു സംസാരിച്ചതെന്ന് പറയപ്പെടുന്ന ശബ്ദരേഖ കുടുംബം പൊലീസിന് കൈമാറി. സിന്ധു യുവാവിന്റെ പേര് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്. ദിലീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സിന്ധുവിനെയും മകനെയും വീടിനുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. യുവതിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് ശല്യപ്പെടുത്തിയിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ശല്യം കൂടിയപ്പോള്‍ സിന്ധു കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് ശ്രദ്ധിച്ചിരുന്നുവെങ്കില്‍ രണ്ടുപേര്‍ക്കും മരണം ഉണ്ടാകില്ലായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. യുവാവ് സിന്ധുവിനെ സഹോദരനെയും മര്‍ദ്ദിച്ചിരുന്നു. ഈ വിവരവും പോലീസിനെ അറിയിച്ചതാണെന്ന് മാതാപിതാക്കള്‍ കുറ്റപ്പെടുത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.